സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സിനിമകൾ ഉണ്ടാകും. സംവിധായകർ, അഭിനേതാക്കൾ, സംവിധായക-തിരക്കഥ കൂട്ടുകെട്ട്, എവർഗ്രീൻ കൂട്ടുകെട്ട് തുടങ്ങിയവ ആയിരിക്കും അതിന് പ്രധാന കാരണം. ഇക്കൂട്ടത്തിൽ ഇല്ലാതെ എന്നാൽ ഏറെ ആവേശമുണർത്തുന്ന സംവിധായക ചിത്രങ്ങളും ഉണ്ടാകാറുണ്ട്. അത്തരമൊരു സിനിമയാണ് ഡിജോ ജോസ് ആന്റണിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. ഈ സിനിമ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും മലയാളികൾ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ഈ സംവിധായകനും നടനും.
ഏതാനും നാളുകൾക്ക് മുൻപാണ് സൂപ്പർ ഹിറ്റ് ചിത്രം ‘ജന ഗണ മന’ ഒരുക്കിയ ഡിജോയും മോഹൻലാലും ഒന്നിക്കുന്നെന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. പക്ഷേ സോഷ്യൽ മീഡിയ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള ചർച്ചയാണ് ട്വിറ്ററിൽ നടക്കുന്നത്.
ഡിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ഉണ്ടാകുമെന്നാണ് ട്വീറ്റുകൾ. ഒപ്പം തമിഴിലെ റൊമന്റിക് ഹീറോയായ അരവിന്ദ് സ്വാമിയും ചിത്രത്തിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇതുപ്രകാരം ആണെങ്കിൽ ബ്രോ ഡാഡി, എമ്പുരാൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയാകും ഇത്. കൂടാതെ പൃഥ്വിരാജിനും മോഹൻലാലിനും ഒപ്പം അരവിന്ദ് സ്വാമി അഭിനയിക്കുന്ന ആദ്യ ചിത്രവും ഇതാകും.
ഷാരിസ് മുഹമ്മദ് ആകും സിനിമയുടെ തിരക്കഥ ഒരുക്കുകയെന്നും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്റെ കീഴിൽ സുപ്രിയയും ആകും ചിത്രം നിർമിക്കുകയെന്നും വിവരമുണ്ട്. ഏവരും കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ഷെഡ്യൂൾ ഇടവേളകൾക്കിടയിൽ ഡിജോ ചിത്രം ഷൂട്ട് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നതെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ഇതാദ്യമായാണ് ഡിജോയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. മുമ്പ് മോഹൻലാലിനെ വെച്ചൊരു പരസ്യ ചിത്രം ഡിജോ തയ്യാറാക്കിയിരുന്നു.
ആരാധകർ നിരാശരാകേണ്ട, കാത്തിരുന്ന ‘ലിയോ’ അപ്ഡേറ്റ് എത്തി; രജനികാന്തിന് മറുപടി ഉണ്ടാകുമോ ?
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Sep 16, 2023, 9:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]