
പാരിസ് – കീലിയന്‍ എംബാപ്പെ രണ്ട് ഗോളടിച്ചെങ്കിലും പി.എസ്.ജി ഈ സീസണിലെ ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി. തെരിം മോഫിയുടെ ഇരട്ട
ഗോളില്‍ നീസ് 3-2 ന് പി.എസ്.ജിയെ തോല്പിച്ചു. എംബാപ്പെയുടെ അബദ്ധത്തില്‍ നിന്നാണ് നീസ് ആദ്യ ഗോളടിച്ചത്.
ഇടവേളക്ക് മുമ്പ് ഗോളടിച്ച് എംബാപ്പെ പ്രായശ്ചിത്തം ചെയ്തെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗെയ്തന് ലബോര്ദെയിലൂടെ നീസ് ലീഡ് വീണ്ടെടുത്തു. മോഫിയും സ്കോര്‍ ചെയ്തു.
എംബാപ്പെ ഒരിക്കല്‍കൂടി പി.എസ്.ജിയുടെ രക്ഷക്കെത്തിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല.
അഞ്ച് കളികളില്‍ എട്ട് പോയന്റുമായി മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. അജയ്യരായി മുന്നേറുന്ന നീസാണ് ഒമ്പത് പോയന്റുമായി ഒന്നാം സ്ഥാനത്ത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]