
ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. നിയമസഭയിലെ അടിയന്തര പ്രമേയത്തിന്റെ ലക്ഷ്യം ഇതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിന് പിന്നില്‍ അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കളാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
പുതുപ്പള്ളിയിലെ വിജയത്തിന്റെ തിള്ളക്കം കോണ്‍ഗ്രസ് ഇല്ലാതാക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരി ജയിലില്‍വച്ച് എഴുതിയ കത്തിന്റെ ഗുണഭോക്താക്കള്‍ ഇടതുപക്ഷമല്ലെന്ന് എം.വി. ഗോവിന്ദന് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാം. അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന് പറഞ്ഞിരുന്നു.
Story Highlights: CPIM State Secretary M V Govindan against Congress
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]