
ന്യൂഡൽഹി : ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ രാഹുൽ നവിനെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടക്കാല ഡയറക്ടറായി നിയമിച്ചു. ഇന്ന് കാലാവധി അവസാനിച്ച സഞ്ജയ് കുമാർ മിശ്രയ്ക്ക് പകരമാണ് നവിനെ നിയമിച്ചത്.
സ്പെഷ്യൽ ഡയറക്ടർ എന്ന പദവിക്ക് പുറമെ ഇഡി ആസ്ഥാനത്തെ ചീഫ് വിജിലൻസ് ഓഫീസറായും രാഹുൽ നവിൻ പ്രവർത്തിക്കും.
2020 നവംബറിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ കാലാവധിക്കാണ് സഞ്ജയ് കുമാർ മിശ്രയെ ആദ്യം ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട്, അദ്ദേഹത്തിന് ഒരു വർഷത്തേക്ക് നീട്ടിനൽകി. എന്നാൽ ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.
മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ട് സുപ്രീം കോടതി ഈ വർഷം ജൂലൈ 27 ന്, സുപ്രീം കോടതി മിശ്രയെ സെപ്റ്റംബർ 15 വരെ ഇഡി ഡയറക്ടറായി തുടരാൻ അനുവദിച്ചു. കേന്ദ്രത്തിന്റെ അപേക്ഷ “ദേശീയ താൽപ്പര്യം” ആയതിനാൽ മാത്രമാണ് പരിഗണിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് നീട്ടി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]