
സെഞ്ചൂറിയന്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 416 റണ്‍സ് അടിച്ചപ്പോള്‍ ഞെട്ടിത് ആരാധകരായിരുന്നുയ 40-ാം ഓവര്‍ വരെ ശാന്തമായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാന പത്തോവറിലാണ് കൊടുങ്കാറ്റിന്റെ വേഗമാര്ജ്ജിച്ചത്. അവസാന 10 ഓവറില്‍ 177 റണ്‍സാണ് ക്ലാസനും മില്ലറും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ആദം സാംപയായിരുന്നു ഓസീസ് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.
മറുപടി ബാറ്റിംഗില്‍ ഓസീസിന് തുടക്കത്തിലെ അടിതെറ്റിയപ്പോള്‍ 113-4ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ക്ലാസനെപ്പോലെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി തകര്‍ത്തടിച്ചതോടെ ഓസീസ് സ്കോറിന് അല്പം മാന്യതയായി. 77 പന്തില്‍ 99 റണ്‍സടിച്ചു നില്‍ക്കെ അര്‍ഹിച്ച സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വിക്കറ്റിന് പിന്നില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ പറക്കും ക്യാച്ചിലാണ് ക്യാരി പുറത്തായത്. റബാഡയുടെ ഷോര്‍ട്ട് ബോളില്‍ ക്യാരിയുടെ കൈയില്‍ തട്ടി ഉയര്‍ന്ന പന്ത് ഡി കോക്ക് പറന്നു പിടിച്ചത് അവിശ്വസനീയതോടെയാണ് ആരാധകര്‍ കണ്ടത്. ഇതിന് പിന്നാലെ നേഥന്‍ എല്ലിസിനെ റബാഡയും പിന്നിലേക്ക് ഓടി പറന്നു പിടിച്ചിരുന്നു.
WTF !!
— Rantchasan (@Rantchasan)
ക്യാരിയൊഴികെ മറ്റാരും പൊരുതാതിരുന്നപ്പോള് 417 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസിസ് 34.5 ഓവറില്‍ 252 റണ്‍സിന് ഓള് ഔട്ടായി. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി നാലും റബാഡ മൂന്നും വിക്കറ്റെടുത്തു. ക്യാരിക്ക് പുറമെ ടിം ഡേവിഡ്(35) മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാലു മത്സര പരമ്പരയില്‍ ആദ്യ രണ്ട് കളികള്‍ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. നാളെ വാണ്ടറേഴ്സിലാണ് അവസാന ഏകദിനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Rabada just took this catch 🔥🔥🔥😨
— Sir Tshemedi (@RealTshemedi)
K🔥A🔥G🔥I🔥S🔥O 🔥
R🔥A🔥B🔥A 🔥 D🔥A🔥
what a catch 🇿🇦🏏— Gills (@gpricey23)