
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം പരസ്യങ്ങള്‍ ഉണ്ട്. ഫേസ്ബുക്കില്‍ തന്നെ ചില വീഡിയോകള്‍ക്കിടയില്‍ പരസ്യങ്ങള്‍ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് അരോചകം തന്നെ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്പില്‍ കൂടി പരസ്യം എത്തിയാലോ? വാട്സ്ആപ്പ് ചാറ്റുകള്‍ക്കിടയില്‍ പരസ്യം എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചാറ്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ സാധിക്കുമോ എന്ന് വാട്സ്ആപ്പിന്റെ ഉടമയായ മെറ്റ കോര്‍പ്പറേഷന്റെ ടീം സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. രണ്ടുപേര്‍ തമ്മിലുള്ള ചാറ്റുകള്‍ക്ക് പുറത്ത്- ചാറ്റ് ലിസ്റ്റിന് ഇടയില്‍ പരസ്യം അവതരിപ്പിക്കുന്നതിനെപ്പറ്റിയും ആലോചനയുണ്ട്.
വാട്സ്ആപ്പില്‍ എങ്ങനെ പരസ്യം അവതരിപ്പിക്കുമെന്നുള്ള ചര്‍ച്ചകളിലാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മെറ്റ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. വാട്സ്ആപ്പില്‍ നിന്നും വരുമാനം ഉണ്ടാക്കാനാണ് മെറ്റയുടെ പുതിയ പദ്ധതി. തുടരെതുടരെയുള്ള അപ്ഡേറ്റുകളില് ഉപഭോക്താക്കളെ അന്തം വിട്ടിരുത്തിയിരിക്കുന്ന മെറ്റ എപ്പോള്‍ വേണേലും പരസ്യങ്ങളും ചാറ്റുകള്‍ക്കിടയില്‍ എത്തിച്ചേക്കാം.
എന്നാല്‍ ഉപയോക്താക്കളുടെ സൗകര്യത്തിനും സുരക്ഷയ്ക്കും എപ്പോഴും മുന്‍ഗണന നല്കുന്ന വാട്സ്ആപ്പിന് ഈ ഒരു പദ്ധതി നടപ്പാക്കുക അത്ര എളുപ്പവമല്ല. അതിനാല്‍ തന്നെ ഈ നീക്കം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമേ മറ്റൊരു ആലോചനയും മെറ്റയുടെ പരിഗണനയിലുണ്ട്. പരസ്യം ഇല്ലാതെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സബ്സ്ക്രിപ്ഷന് ഫീസ് ഈടാക്കണോ എന്ന കാര്യവും മെറ്റയുടെ ആലോചനയിലുണ്ട്. എന്നാല്‍ കമ്പനിയുടെ ഉള്ളില്‍ത്തന്നെയുള്ള ചിലര്‍ പരസ്യം അവതരിപ്പിക്കാനുള്ള നീക്കത്തിന് എതിരാണ് എന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വാട്സ്ആപ്പില്‍ പരസ്യം അവതരിപ്പിക്കാനുള്ള ചര്‍ച്ച നടക്കുന്നു എന്ന വാര്‍ത്ത സംബന്ധിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് മെറ്റയുടെ പ്രതികരണം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. എന്നാല്‍ ഏറ്റവുമൊടുവില്‍, ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്ന് വ്യക്തമാക്കി വാട്സ്ആപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ട് രംഗത്തെത്തിയിട്ടുണ്ട്.
പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ വാട്സ്ആപ്പ് പരിഗണിക്കുന്നില്ലെന്ന് വാര്‍ത്തകള്‍ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. കമ്പനിയില്‍ ആരെങ്കിലും നടത്തിയ സംഭാഷണങ്ങള്‍ കമ്പനിയുടെ തീരുമാനമായി കണക്കാക്കാനാകില്ലെന്നും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യം അവതരിപ്പിക്കാന്‍ നീക്കമില്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയെങ്കിലും മെറ്റയില്‍ അത്തരം ചര്‍ച്ച നടന്നു എന്നുതന്നെയാണ് കരുതപ്പെടുന്നത്.
Story Highlights: Meta will may mulls putting ads in WhatsApp as it seeks revenue boost
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]