
പ്രണയം എപ്പോള്‍ എവിടെ എങ്ങനെ വേണമെങ്കിലും സംഭവിക്കാമെന്നാണ് പ്രണയത്തെ കുറിച്ച് പറയുന്ന മിക്കയാളുകളും ആവര്‍ത്തിക്കുന്ന ഒരു കാര്യം. എന്നാല്‍, അത് പോലെ തന്നെ ചില പ്രണയങ്ങള്‍ക്ക് നിമിഷാര്‍ദ്ധത്തിന്റെ ആയുസ് മാത്രമേയുള്ളൂവെന്നും അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കലിപ്പന്റെ കാന്താരിയായി വീഡിയോയിലുള്ള യുവാവ് തൊട്ടടുത്ത നിമിഷം സഹോദരനെന്ന വേഷത്തിലേക്ക് മാറുന്നതായിരുന്നു വീഡിയോ. ഘര്‍ കെ കലേഷ് എന്ന സാമൂഹിക ഉപയോക്താവ് തന്റെ എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്.
“കലേഷ് ഒരു പെൺകുട്ടിയുടെ കുടുംബവും അവളുടെ വീഡിയോ രഹസ്യമായി റെക്കോർഡ് ചെയ്ത ഒരു ആൺകുട്ടിയും.” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകണം; തെരുവിൽ ഭിക്ഷയെടുത്ത് ഒരു വയോധികൻ ! ഫ്ലാറ്റ് പങ്കുവയ്ക്കാം ഒപ്പം ‘ജീവിത’വും; അപരിചിതന്റെ സന്ദേശം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് യുവതി ! വീഡിയോയുടെ തുടക്കത്തില്‍ ഒരു തുറന്ന ചായക്കടപോലൊരു സ്ഥലത്ത് ഇരിക്കുന്ന യുവാവ് ദൂരെ റോഡിലൂടെ പോകുന്ന ഒരു പെണ്‍കുട്ടിയെ നോക്കി ചിരിക്കുന്നു. എന്നാല്‍ ഇതൊന്നും അറിയാതെ, അങ്ങനൊരാള് അവിടെ ഇരിക്കുന്നുവെന്ന് പോലും അറിയാതെ പെണ്‍കട്ടി റോഡരികിലൂട
നടന്ന് പോകുന്നു. തുടര്‍ന്ന് വീഡിയോ റിക്കോര്‍ഡ് ചെയ്യുന്നയാളെ നോക്കി യുവാവ് ചിരിക്കുന്നു.
ഈ നിമിഷം യുവാവിന്റെ കണ്ണുകളില്‍ നിന്ന് പ്രണയത്തിന്റെ തീ പാറുന്നത് എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, തൊട്ടടുത്ത നിമിഷം ഒരു പുരുഷനും ഒരു സ്ത്രീയും ചേര്‍ന്ന് യുവാവിനെ പിടിച്ച് വച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
അയാള്‍ തന്റെ ഫോണില്‍ യുവാവിന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ സ്ത്രീ, യുവാവിനെ വിടാന്‍ പറയുന്നതും കൂടി നിന്നവര്‍ പഞ്ചാബിയില്‍ കമന്റ് പറയുന്നതും കേള്‍ക്കാം.
വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് ചിരിക്കുന്ന ഇമോജികളുമായി കമന്റ് ബോക്സ് നിറച്ചത്. ‘ഇപ്പോൾ പാജി വേദന കുറയ്ക്കാൻ ‘റീൽ’ സൈക്കിൾ തകർക്കാൻ തുടങ്ങി, പിന്നെ അവൾ പഞ്ചാബിലേക്കുള്ള വഴി പിടിച്ചു, പാജി☠️’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.
‘ലപ്പുവിലെ ജിംഗൂരിന്റെ കാമുകൻ, നിങ്ങൾ എന്തിനാണ് ആ പാവത്തെ ഉപദ്രവിക്കുന്നത്?’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘കാമുകന്, സഹോദരനാകുന്ന നിമിഷം’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് തമാശയായി കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Last Updated Sep 16, 2023, 8:13 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]