
തിരുവനന്തപുരം: മലയാളികൾക്ക് കാനഡയിൽ തൊഴിലവസരങ്ങളുമായി കനേഡിയൻ സംഘം സംസ്ഥാനത്ത് എത്തി. യൂക്കോൺ പ്രവിശ്യ ഭരണാധികാരി രഞ്ജ് പിള്ളൈയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. മലയാളി വേരുള്ള രഞ്ജ് പിള്ളൈ കേരളത്തിലെത്തുന്നതും ഇതാദ്യമായിട്ടാണ്.
നോർക്കയിലൂടെയാണ് മലയാളി ആരോഗ്യപ്രവർത്തകർക്ക് കാനഡയിൽ തൊഴിലവസരം ഒരുങ്ങുന്നത്. നൂറ് ശതമാനം സർക്കാർ ഗ്യാരണ്ടിയോടെയൊണ് അവസരം. കേരളത്തിന്റെ ആരോഗ്യപ്രവർത്തകരിലുള്ള വിശ്വാസമാണ് സർക്കാർ സംഘം നേരിട്ടെത്തിയുള്ള റിക്രൂട്ട്മെന്റ് ചർച്ചകൾക്ക് കാരണം. ഡോക്ടർമാർ, നഴ്സുമാർ എന്നിങ്ങനെ എല്ലാ ആരോഗ്യപ്രവർത്തകർക്കും അവസരമുണ്ട്. ഇനിയുള്ള ഘട്ടങ്ങളിൽ മറ്റ് മേഖലകളിലുളളവർക്കും തൊഴിലവസരമുണ്ട്.
യൂക്കോൺ പ്രവിശ്യ ഭരണാധികാരിയായി ജനുവരിയിലാണ് രഞ്ജ് പിള്ളൈ ചുമതലയെടുത്തത്. പ്രവിശ്യ ഭരണധികാരിയായി മാറുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജൻ കൂടിയാണ് രഞ്ജ് പിള്ളൈ. കേരളത്തെകുറിച്ചേറെ അറിയാമെങ്കിലും അച്ഛന്റെ മണ്ണിലേക്ക് എത്തുന്നത് ഇതാദ്യമാണെന്ന് രഞ്ജ് പിള്ളൈ പറയുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മന്ത്രിമാരുമായും കനേഡിയൻ സംഘം കൂടിക്കാഴ്ച നടത്തി. ടെക്നോപാർക്കിലും കിൻഫ്ര പാർക്കിലും സന്ദർശനം നടത്തിയിരുന്നു.
Last Updated Sep 16, 2023, 11:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]