
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരായ 228 റണ്‍സിന്റെ കനത്ത തോല്‍വി പാക്കിസ്ഥാന് ടീമിനെ മാനസികമായി തകര്‍ത്തുവെന്ന് തുറന്നു പറഞ്ഞ് മുന്‍ നായകന് റമീസ് രാജ. ഇന്ത്യക്കെതിരായ തോല്‍വിയുടെ ആഘാതത്തിലാണ് പാക് ടീം ശ്രീലങ്കക്കെതിരായ നിര്‍മായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിറങ്ങിയതെന്നും അതവരുടെ ശരീരഭാഷയില്‍ നിന്നു തന്നെ വ്യക്തമായിരുന്നുവെന്നും റമീസ് രാജ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യക്കെതിരായ തോല്‍വി പാക്കിസ്ഥാനെ മാനസിമായി തളര്‍ത്തി. ശ്രീലങ്കക്കെതിരായ മത്സരത്തിലും ഇന്ത്യക്കെതിരായ തോല്‍വിയുടെ പരാജയഭാരവുമായാണ് പാക് ടീം ഇറങ്ങിയത്. അതുകൊണ്ടുതന്നെ അവര്‍ ഭയപ്പെട്ടും അമിത കരുതലെടുത്തുമാണ് ശ്രീലങ്കക്കെതിരെ കളിച്ചതെന്ന് കാണുമ്പോള്‍ മനസിലാവും. അതുകൊണ്ടു തന്നെ അവര്‍ക്ക് കളി ഫിനിഷ് ചെയ്യാനുമായില്ല. ബാബര്‍ അസം ഉള്‍പ്പെട്ട ടോപ് ഓര്‍ഡര്‍ അമിത കരുതലെടുത്തതും ആധികാരികതയില്ലാതെ ബാറ്റ് ചെയ്തതും ഇന്ത്യക്കെതിരായ തോല്‍വി കാരണമാണെന്നും റമീസ് രാജ പറഞ്ഞു.
തുടക്കത്തിൽ തകര്‍ന്നടിഞ്ഞിട്ടും തകര്‍ത്തടിച്ച് ബംഗ്ലാദേശ്, ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം
പാക് താരം ഫഖര്‍ സമന്റെ പ്രകടനത്തെയും റമീസ് രാജ വിമര്‍ശിച്ചു. അവന്റേത് ഇപ്പോള്‍ ഉറപ്പായ വിക്കറ്റാണ്. അവന്റെ ശരീരഭാഷ എന്നെ ശരിക്കും ഞെട്ടിച്ചു. കളിക്കാന്‍ പലപ്പോഴും ഫഖര്‍ തന്നെ മടിക്കുന്നതായി തോന്നി. സ്ലോ ട്രാക്കില്‍ ബാബറും റണ്ണടിക്കാന്‍ പാടുപെട്ടു. ഒന്നോ രണ്ടോ ഇന്നിംഗ്സ് ഒഴിച്ച് ബാബറിനും ഒന്നും ചെയ്യാനായില്ല. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അവസരത്തിനൊത്തുയരാന്‍ ബാബര്‍ തയാറാവണമെന്നും ആധികാരികമായി തീരുമാനങ്ങള്‍ എടുക്കണമെന്നും റമീസ് രാജ പറഞ്ഞു.
ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയോട് 228 റണ്‍സിന്റെ കനത്ത തോല്‍വിയായിരുന്നു പാക്കിസ്ഥാന് വഴങ്ങിയത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയ പാക്കിസ്ഥാന് ഇന്ത്യയോടേറ്റ തോല്‍വി കനത്ത പ്രഹരമായി. അവസാന മത്സരത്തില്‍ ശ്രീലങ്കയോടും തോറ്റതോടെ ഫൈനല്‍ കാണാത പുറത്താവുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 15, 2023, 7:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]