

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; നടന് അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി; സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിനിടെ അലന്‍സിയര്‍ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നടന് അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പയ്ക്കാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. നടന് ലൈംഗിക ചുവയോടെ സംസാരിച്ചതായാണ് പരാതിയില്‍ ആരോപിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിനിടെ അലന്‍സിയര്‍ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. അലന്‍സിയര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്നും പുരസ്കാര സമര്‍പ്പണ വേദിയില്‍ അലന്‍സിയര്‍ പറഞ്ഞത് തീര്‍ത്തും വിലകുറഞ്ഞ വാക്കുകളാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സാസ്കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്നും സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി പ്രതികരിച്ചു.
ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പ്പമായി നല്‍കുന്നതെന്നും വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]