
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നികുതി വരുമാനവും സംബന്ധിച്ച സിഎജി റിപ്പോർട്ടിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി പറയുന്ന നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
നികുതി കുടിശികയിൽ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിഎജി റിപ്പോർട്ട് 2020-21 ൽ നിന്നും 2021 – 22 ൽ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് പറയുന്നത്.
ഇതിന് കാരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ സഹായം പുതിയ ഇനമാക്കി ചേർത്തതാണ്. 1970 മുതലുള്ള കണക്കാണിത്.
5980 കോടി രൂപയോളം വരും ഈ തുകയെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ പട്ടിക അനർഹരെ ഒഴിവാക്കി പരിഷ്കരിച്ച് വരികയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
അപേക്ഷകളിലെ തെറ്റ് തിരുത്തുന്നതിന് പകരം പുതിയത് വാങ്ങി, അനർഹർക്ക് പെൻഷൻ കിട്ടി: പ്രിൻസിപ്പൽ അക്കൗണ്ടൻ്റ് ജനറൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി അപേക്ഷ സ്വീകരിക്കുന്നത് മുതൽ നേരിട്ട് പെൻഷൻ നൽകുന്നതിൽ വരെ പോരായ്മകൾ ഉണ്ടെന്നാണ് 2020-21 കാലയളവിലെ സിഎജി റിപ്പോർട്ട്. 9201 സർക്കാർ പെൻഷൻകാരും ജീവനക്കാരും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നു.
ഇതുവഴി 39.27 കോടി രൂപ നഷ്ടമുണ്ട്. മരിച്ചവരുടെ പേരിൽ പോലും പെൻഷൻ വിതരണം നടക്കുന്നുവെന്നും അർഹതയില്ലാത്തതിന്റെ പേരിൽ നിരസിച്ച അപേക്ഷകൾ വീണ്ടും സ്വീകരിച്ച് 513 പേരെ പട്ടികയിൽപ്പെടുത്തിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ഒരേ അപേക്ഷകൾക്ക് വ്യത്യസ്ത പെൻഷൻ ലഭിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 19.69 ശതമാനം സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളും അനർഹരാണ്.
ബാർ ലൈസൻസ് അനധികൃതമായി കൈമാറിയതിലൂടെ 2.17 കോടി രൂപ സർക്കാരിന് നഷ്ടമായി. ഒരു കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണമില്ല.
ബ്രഹ്മപരുത്ത് മാലിന്യം ശരിയായി വേർതിരിച്ചില്ല. നികുതി പിരിവ് കാര്യക്ഷമമല്ലെന്നും മരടിലെ ഫ്ലാറ്റ് പൊളിച്ചതിൻറെ മാലിന്യം എവിടെ കൊണ്ടുപോയെന്നത് അറിയില്ലെന്നും പറയുന്ന സിഎജി റിപ്പോർട്ട്, പിരിച്ചെടുക്കാനുള്ള വരുമാന കുടിശ്ശിക 28258 കോടി രൂപയാണെന്നും ചൂണ്ടിക്കാട്ടുന്നു.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live Last Updated Sep 15, 2023, 6:01 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]