
ചിറയിൻകീഴ്: ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കും ഇല്ലാത്തതാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചിറയിൻകീഴ് താലൂക്കിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച പുളിമാത്ത്, കിളിമാനൂർ, കരവാരം, വെള്ളല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള പ്രതിസന്ധികളെ അതിവേഗം തരണം ചെയ്യാൻ റവന്യൂ വകുപ്പ് പരിശ്രമിക്കുകയാണ്. നിലം പുരയിടം ആക്കൽ നിയമപരിഷ്കരണത്തിനു ശേഷം വലിയ തോതിൽ ആണ് അപേക്ഷകൾ ലഭിക്കുന്നത്. 2,40,000 അപേക്ഷകൾ ഇപ്പോൾ കെട്ടിക്കിടക്കുന്നു. ഇതു പരിഹരിക്കാനായി തരം മാറ്റ അപേക്ഷകൾ പരിഗണിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ചുമതല നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതുപ്രകാരം വരുന്ന എട്ടുമാസം കൊണ്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ പൂർണ്ണമായും പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ വേഗം വർദ്ധിപ്പിക്കാൻ പുതിയ 249 തസ്തികകൾ സൃഷ്ടിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളല്ലൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ്. അംബിക അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ് എന്നിവരും പങ്കെടുത്തു.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഒഴിവ്
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ആകെ രണ്ട് ഒഴിവുകളാണുള്ളത്. മാസ വേതനം 18390 രൂപ. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20ന് രാവിലെ 10. 30 ന് തിരുവനന്തപുരം ജില്ലാ സാമൂഹിക നീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. നിയമനം ഇൻ്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യത എട്ടാം ക്ലാസ് പാസ് ആയിരിക്കണം. പരമാവധി 50 വയസ്സാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് 0471 2343241
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]