

കോഴിക്കോട് ആദ്യം മരിച്ചയാള്‍ക്ക് നിപ തന്നെയെന്ന് തെളിഞ്ഞു; സമ്പര്‍ക്കപട്ടികയിലുള്ളത് 1080 പേര്; 122 പേര് ഹൈറിസ്ക് വിഭാഗത്തിൽ; ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി തുടരും
സ്വന്തം ലേഖിക
കോഴിക്കോട്: രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞമാസം 30ന് മരണമടഞ്ഞയാള്‍ക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു.
മരുതോങ്കര സ്വദേശിയായ ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റീവാണെന്ന് തെളിഞ്ഞു. ആ വ്യക്തിയില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് ഇൻഫെക്ഷൻ ബാധിച്ചതെന്നാണ് ഇതുവരെ ലഭിച്ച ഫലത്തില്‍ നിന്നും വ്യക്തമായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓഗസ്റ്റ് 30ന് മരിച്ചയാളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം പരിശോധനക്കയച്ചു. ഈ ഫലം പോസിറ്റീവായി. സൂപ്പര്‍ സ്പ്രെഡുണ്ടായ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരടക്കം സ്രവം പരിശോധനക്കയച്ചു ഇതിന്റെ ഫലം നെഗറ്റീവാണ്.
ഇന്ന് പോസിറ്റീവായ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. ചെറുവണ്ണൂര്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആറ് പോസിറ്റീവ് കേസുകളും 83 നെഗറ്റീവ് കേസുകളും ഇതുവരെ കണ്ടെത്തി.
1080 പേര് സമ്പര്‍ക്കപട്ടികയിലുണ്ടെന്നും ഇതില്‍ 122 പേര് ഹൈറിസ്ക് വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ 22പേര്, കണ്ണൂര്‍-തൃശൂര്‍-3പേര്, വയനാട്ടില്‍ നിന്ന് ഒരാള്‍ എന്നിവര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]