
റേഞ്ച് റോവര്‍ വേലറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് ജെഎല്‍ആര്‍ ഇന്ത്യ. ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റത്തോടുകൂടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആഡംബരകാറിന്റെ പ്രാരംഭ വില 94.3 ലക്ഷം രൂപയാണ്. ജൂലൈയിൽ വാഹനത്തിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.
ഡയനാമിക് എച്ച്എസ്ഇയോടു കൂടിയ രണ്ട് എഞ്ചിനുകളിലാണ് പുതിയ റേഞ്ച് റോവര്‍ വേലര്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. 184 കിലോവാട്ട് കരുത്തും 365 എന്‍ എം ടോര്‍ക്കും നല്കുന്ന 2.0 പെട്രോള്‍ എഞ്ചിനിലും 150 കെ ഡബ്ലിയു കരുത്തും 430 എന്‍ എം ടോര്‍ക്കും നല്കുന്ന 2.0 ഇങ്കേനിയം ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും.
റേഞ്ച് റോവര്‍ വേലറിന്റെ സവിശേഷതകളില്‍ പ്രധാനമാണ് മുന്നിലെ ഗ്രില്‍. അതോടൊപ്പം പുതിയ പിക്സല്‍ എല്‍ഇഡി ഹെഡ് ലൈറ്റുകളും വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. ആക്റ്റീവ് റോഡ് നോയ്സ് ക്യാന്സലേഷന്, ക്യാബിന് എയര്‍ പ്യൂരിഫിക്കേഷന്‍ പ്ലസ് എന്നിവ ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദമാക്കുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ, റേഞ്ച് റോവർ വെലാറിൽ 11.4 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, മെറിഡിയൻ സോഴ്സ് മ്യൂസിക് സിസ്റ്റം, വെന്റിലേഷൻ, ഹീറ്റിംഗ്, മസാജ് ഫംഗ്ഷനുകൾ എന്നിവയുള്ള 20-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ എന്നിവയുണ്ട്. . കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റ്, പവർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, അഡ്വാൻസ്ഡ് എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളും ഓഫറിലുണ്ട്.
പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, സിഗ്നേച്ചർ DRL-കളുള്ള പിക്സൽ എൽഇഡി ഹെഡ്ലൈറ്റുകൾ, ഇലക്ട്രോണിക് എയർ സസ്പെൻഷനുകൾ, 20 ഇഞ്ച് സാറ്റിൻ ഡാർക്ക് ഗ്രേ അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള എക്സ്റ്റീരിയർ അപ്ഗ്രേഡുകൾ പുതിയ വെലാറിന് ലഭിക്കുന്നു.
Last Updated Sep 15, 2023, 4:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]