
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറില്‍ ആധാര്‍ ചേര്‍ക്കുന്നതിനും വിവരങ്ങള്‍ തിരുത്തുന്നതിനുമുള്ള നടപടികള്‍ ലളിതമാക്കി . ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കും യു.എ.എന്‍-ല്‍ തിരുത്തലുകള്‍ വരുത്തേണ്ടവര്‍ക്കും ഇത് ഏറെ സഹായകരമാകും.
യു.എ.എന്‍-ലും ആധാറിലുമുള്ള വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെങ്കില്‍ എന്തു ചെയ്യണം? പേര്, ലിംഗം, ജനനത്തീയതി എന്നിവയില്‍ യു.എ.എന്‍-ഉം ആധാറും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെങ്കില്‍, അത് തിരുത്തുന്നതിനായി തൊഴിലുടമക്ക് ജോയിന്റ് ഡിക്ലറേഷന്‍ (ജെ.ഡി) സൗകര്യം ഉപയോഗിച്ച് അപേക്ഷ നല്‍കാം. യു.എ.എന്‍-ലെയും ആധാറിലെയും പേര്, ലിംഗം, ജനനത്തീയതി എന്നിവ കൃത്യമായി പൊരുത്തപ്പെടുന്ന സാഹചര്യങ്ങളില്‍, അംഗങ്ങള്‍ക്ക് അവരുടെ തൊഴിലുടമയെ സമീപിക്കാം.
തൊഴിലുടമയുടെ പോര്‍ട്ടലില്‍ ലഭ്യമായ കെ.വൈ.സി ഫങ്ഷണാലിറ്റി വഴി ആധാര്‍ യു.എ.എന്‍-മായി ബന്ധിപ്പിക്കാം. ഇതിന് ഇ.പി.എഫ്.ഒ-യുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
തെറ്റായ ആധാര്‍ യു.എ.എന്‍-മായി ബന്ധിപ്പിച്ചാലോ? തെറ്റായ ആധാര്‍ നമ്പറാണ് യു.എ.എന്‍-മായി ബന്ധിപ്പിച്ചതെങ്കില്‍, തൊഴിലുടമയ്ക്ക് ഓണ്‍ലൈന്‍ ജെ.ഡി സൗകര്യം വഴി ശരിയായ ആധാര്‍ നമ്പര്‍ നല്കി അംഗീകാരത്തിനായി റീജിയണല്‍ ഓഫീസിലേക്ക് അയയ്ക്കാം. തൊഴിലുടമയുടെ സഹായമില്ലാതെ അംഗങ്ങള്‍ക്ക് നേരിട്ട് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.എന്‍-മായി ആധാര്‍ കെ.വൈ.സി ബന്ധിപ്പിക്കാന്‍ തുടങ്ങിയത്.
ഇത് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കാനും സഹായിച്ചു. ആധാര്‍ യു.ഐ.ഡി.എ.ഐ-യില്‍ നിന്ന് വെരിഫൈ ചെയ്ത് അംഗങ്ങള്‍ സ്വയം വിവരങ്ങള്‍ മാറ്റാനുള്ള ലളിതമായ പ്രക്രിയയാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ളത്.
ആധാര്‍ ചേര്‍ക്കുകയോ വെരിഫൈ ചെയ്യുകയോ ചെയ്യാത്ത വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ തൊഴിലുടമയുടെയോ ഇ.പി.എഫ്.ഒ-യുടെയോ അംഗീകാരത്തിനായി അയയ്ക്കുന്നത്. ഈ മാറ്റങ്ങളിലൂടെ ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് യു.എ.എന്‍-ആധാര്‍ ബന്ധിപ്പിക്കലും തിരുത്തലുകളും കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ മാറ്റങ്ങളിലൂടെ ഒന്നിലധികം അനുമതികള്‍ നേടേണ്ട ആവശ്യം കുറയ്ക്കാനും തൊഴിലുടമകള്‍ക്ക് നേരിട്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും സാധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]