
മുംബൈ: ഇൻഫിനിക്സ് പുതിയ സ്മാർട്ട്ഫോണായ ഹോട്ട് 60 5ജി കഴിഞ്ഞ മാസം ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. മറ്റൊരു മൊബൈല്‍ ഫോണായ Infinix Hot 60i 5G കമ്പനി ഇന്ത്യയില്‍ ഇന്ന് അവതരിപ്പിച്ചു.
6.75 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 6400 പ്രൊസസര്‍, സിംഗിള്‍ റിയര്‍ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി എന്നിവ സഹിതമാണ് ഇൻഫിനിക്സ് ഹോട്ട് 60ഐ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട് വഴി ഫോണ്‍ വാങ്ങാം. ഇൻഫിനിക്സ് ഹോട്ട് 60ഐ 5ജി 6.75 ഇഞ്ച് എൽസിഡി പാനലുമായാണ് ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്.
എച്ച്ഡി+ റെസല്യൂഷനുള്ള ഈ ഡിസ്പ്ലേയ്ക്ക് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് 15-ൽ ഈ ഫോൺ പ്രവർത്തിക്കും.
സർക്കിൾ ടു സെർച്ച്, എഐ ഇറേസർ, എഐ എക്സ്റ്റെൻഡർ തുടങ്ങിയ എഐ സവിശേഷതകളും ഫോണിൽ ലഭിക്കും. ഫോട്ടോഗ്രാഫിക്കായി ഫോണിൽ 50-മെഗാപിക്സൽ സിംഗിള്‍ റിയര്‍ ക്യാമറ ലഭിക്കുന്നു. സെല്‍ഫിക്കായി ഫോണിന്റെ ഫ്രണ്ട് ക്യാമറ 5 മെഗാപിക്സലിന്റെതാണ്.
ഫോണിന്റെ പ്രധാന ക്യാമറയിൽ, എഐജിസി പോർട്രെയ്റ്റ്, സൂപ്പർ നൈറ്റ് മോഡ് എന്നിവയ്ക്കൊപ്പം 10 ക്യാമറ മോഡുകളും നിങ്ങൾക്ക് ലഭിക്കും. ഈ ഫോണിൽ 4 ജിബി റാമും, 4 ജിബി വെർച്വൽ റാമും ഉണ്ടായിരിക്കും.
ഇത് ഫോണിന്റെ മൊത്തം റാം 8 ജിബി ആയി വർധിപ്പിക്കുന്നു. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഈ ഫോണിൽ, കമ്പനി പ്രോസസറായി മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്സെറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
6000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഇൻഫിനിക്സ് ഹോട്ട് 60ഐ 5ജി ഫോണ്‍ 128 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിവേഴ്സ് ചാർജിംഗ് പിന്തുണയോടെയാണ് ഫോൺ വരുന്നത്.
ഫോണിൽ ഐപി64 പൊടി, ജല സംരക്ഷണ റേറ്റിംഗും ലഭിക്കും. കറുപ്പ്, നീല, ടർക്കോയ്സ് എന്നീ മൂന്ന് നിറങ്ങളിൽ ആയിരിക്കും കമ്പനി ഈ ഫോൺ പുറത്തിറക്കുന്നത്.
ഇൻഫിനിക്സ് ഹോട്ട് 60ഐ 5ജി സ്മാര്‍ട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഏക വേരിയന്റിന് 9,299 രൂപയാണ് വില. ഓഫറുകളോടെ 8,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]