
വാഷിങ്ടൻ ∙
ചർച്ചയിൽ സമാധാന കരാറിന് അടുത്തവരെ എത്തിയെന്നും യുക്രെയ്ൻ കരാർ അംഗീകരിക്കണമെന്നും യുഎസ് പ്രസിഡന്റ്
. റഷ്യയുടെ മൂന്നു വർഷത്തെ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ ഉറപ്പിക്കേണ്ട
ഉത്തരവാദിത്തം ഇപ്പോൾ യുക്രെയ്ൻ പ്രസിഡന്റ് യുടേതാണെന്നാണ് ട്രംപ് പറഞ്ഞത്. പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പരാമർശം.
‘‘ഇപ്പോൾ അത് പൂർത്തിയാക്കേണ്ടത് പ്രസിഡന്റ് സെലൻസ്കിയുടെ ഉത്തരവാദിത്തമാണ്. യൂറോപ്യൻ രാജ്യങ്ങളും ചെറുതായി ഇടപെടണം.
പക്ഷേ അത് പ്രസിഡന്റ് സെലെൻസ്കിയുടെ ഉത്തരവാദിത്തമാണ്’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. പുട്ടിനുമായി നടന്ന ചർച്ചയ്ക്ക് പത്തിൽ പത്ത് മാർക്കാണ് താൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയിലേക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ക്ഷണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
യുക്രെയ്നെക്കൂടി ഉൾപ്പെടുത്തിയുള്ള സമാധാനചർച്ചയിലേക്കുള്ള പാലമായി അലാസ്ക ഉച്ചകോടി മാറുമെന്ന് സെലെൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ‘യുദ്ധം മതിയാക്കാൻ സമയമായി.
അതിനുവേണ്ടതു ചെയ്യേണ്ടതു റഷ്യയാണ്. അമേരിക്കയിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്’ – സെലെൻസ്കി പറഞ്ഞു.
സെലെൻസ്കിയെക്കൂടി ഉൾപ്പെടുത്തി അലാസ്കയിൽ രണ്ടാമതൊരു ഉച്ചകോടി വൈകാതെ തന്നെ നടന്നു കാണാൻ ആഗ്രഹമുണ്ടെന്ന് ട്രംപ് പുട്ടിനുമായുള്ള ചർച്ചയ്ക്ക് മുന്നേ പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]