
ഗാസ ∙ യുദ്ധം മൂലം ആഹാരവും അവശ്യസാധനങ്ങളുമെത്താതെ ദുരിതത്തിലുള്ള ഗാസയിൽ ഒരു കുട്ടി കൂടി പട്ടിണിക്കിരയായി മരിച്ചു. ഇതോടെ ഗാസയിലെ പട്ടിണിമരണം 240 ആയി.
ഇതിൽ 107 പേർ കുട്ടികളാണ്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ 41 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
ഇതിൽ 16 പേർ സഹായവിതരണ കേന്ദ്രങ്ങളിലെ ആക്രമണങ്ങളിലാണു കൊല്ലപ്പെട്ടത്.
ഇതിനിടെ, രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഇസ്രയേലിലെ ജയിലിലുള്ള ജനപ്രിയ പലസ്തീൻ നേതാവ് മാർവാൻ ബർഗൂതിയെ ഇസ്രയേൽ മന്ത്രി ഇതാമർ ബെൻവിർ സന്ദർശിച്ച് ഭീഷണിപ്പെടുത്തുംവിധം സംസാരിക്കുന്നതിന്റെ വിഡിയോ വിവാദമായി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയായി ജനങ്ങൾ കാണുന്ന ബർഗൂതിയുടെ ജയിലിൽനിന്നുള്ള ദൃശ്യം ഏറെക്കാലം കൂടിയാണു പുറത്തുവരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]