
റിയാദ്:സൗദിയിലെ നജ്റാനിൽ 11 പ്രവാസികൾ പിടിയിലായി. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്.
വീടുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഇവർ ഏത് രാജ്യക്കാരാണെന്നത് വ്യക്തമാക്കിയിട്ടില്ല.
പിടിയിലായവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി. പൊലീസും മറ്റ് അതോറിറ്റികളും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസവും നജ്റാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട
12 പ്രവാസികള്‍ പിടിയിലായിരുന്നു. സൗദിയിലെ നജ്റാനില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കേസിൽ അഞ്ച് പുരുഷന്മാരെയും ഏഴ് സ്ത്രീകളെയും അറസ്റ്റ് ചെയ്തത്.
നജ്റാന് പൊലീസിലെ സ്പെഷ്യൽ ടാസ്ക് ആന്‍ഡ് ഡ്യൂട്ടീസ് ഫോഴ്സ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് അറസ്റ്റ്.
പൊതുധാര്‍മ്മികതയുടെ ലംഘനവും മനുഷ്യക്കടത്തും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]