ആലപ്പുഴ ∙ വണ്ടാനത്തെ ഭാരതീയം വീട്ടിൽ സ്മിജിത്തിന്റെയും ഗ്രീഷ്മ സ്മിജിത്തിന്റെയും മൂത്തമകൾ ഇന്ത്യയ്ക്ക് ഇന്നലത്തെ ദിവസം
മാത്രമായിരുന്നില്ല, അവളുടെ 8ാം ജന്മദിനം കൂടിയായിരുന്നു. പേരിലുള്ള കൗതുകവും ജന്മദിനത്തിലെ പ്രത്യേകതയും കാരണം പരിചയപ്പെടുന്നവരാരും ഈ കുഞ്ഞു മിടുക്കിയെ മറക്കാറില്ല.
സ്വാതന്ത്ര്യദിനത്തിൽ ജനിച്ചതുകൊണ്ടു മാത്രമല്ല കുഞ്ഞിന് ഇങ്ങനെയൊരു പേരിടണമെന്നു തീരുമാനിച്ചത്.
പിറക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഇന്ത്യ എന്നും ആൺകുഞ്ഞാണങ്കിൽ ഇന്ത്യൻ എന്നും വിളിക്കണമെന്നു സ്മിജിത് മനസ്സിൽ പണ്ടേ കരുതിയതാണ്. ഗ്രീഷ്മ 2017, സെപ്റ്റംബറിലായിരിക്കും കുഞ്ഞിനു ജന്മം നൽകുക എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.
എന്നാൽ ഓഗസ്റ്റ് 14ന് ഗ്രീഷ്മയെ ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഓഗസ്റ്റ് 15, അർധരാത്രി 12.30ന് ഇന്ത്യ ജനിച്ചു.
ഇവരുടെ രണ്ടാമത്തെ മകളുടെ പേരിനുമുണ്ട് പ്രത്യേകത.
അവളെ സ്വതന്ത്ര എന്നു പേരുചൊല്ലി വിളിച്ചു. നാലു വയസ്സുകാരി സ്വതന്ത്രയുടെ പിറന്നാൾ ഓഗസ്റ്റ് 3നാണ്.
എന്നാലും സ്വാതന്ത്ര്യ ദിനത്തിലെ ചേച്ചിയുടെ ആഘോഷങ്ങൾ അവളുടേതു കൂടിയാണ്. സ്മിജിത് മംഗളൂരുവിൽ ബാങ്ക് ജീവനക്കാരനാണ്.
കുടുംബവും അവിടെയാണ് താമസം. ഇന്നലത്തെ ഇന്ത്യയുടെ പിറന്നാളാഘോഷം ആലപ്പുഴയിലെ വീട്ടിലായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]