
മനുഷ്യരായാലും മൃഗമായാലും സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത ജീവികളില്ല. സ്വതന്ത്ര്യമായി ജീവിക്കുന്നതിനെക്കാൾ വലിയൊരു സ്വര്‍ഗം ഭൂമിയിലില്ലെന്ന് മനുഷ്യരെ പോലെ തന്നെ തിരിച്ചറിവ് മൃഗങ്ങൾക്കുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് വീഡിയോ പങ്കുവച്ചത്. എവിടെ നിന്നുള്ള വീഡിയോയാണെന്ന് പറയുന്നില്ലെങ്കിലും സര്‍വ്വകാലികമായ ഒന്നാണ് വീഡിയോയിലുള്ളത്.
‘ഒരു മോണിറ്ററിംഗ് ഡ്രോണിന്റെ സഹായത്തോടെ പുള്ളിപ്പുലി നദി നീന്തിക്കടക്കുന്നത് ഡോക്യുമെന്റ് ചെയ്തു. ആന്റി പോച്ചിംഗിന് മൈക്രോ ഡ്രോണുകൾ നിരീക്ഷണം നടത്തുന്നു.
രക്ഷപ്പെടുത്തിയ ഈ പുള്ളിപ്പുലിയെ തുറന്നുവിട്ടു. പിന്നാലെ അതിനെ നിരീക്ഷിക്കുകയും വഴികാട്ടുകയും ചെയ്തു.’ വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ കസ്വാന് ഐഎഫ്എസ് എഴുതി.
When this #leopard swimming through #river was documented. Through a monitoring drone.
Micro drones are used for keeping a watch and doing anti poaching duties. This leopard was released after rescue, hence being monitored and guided.
pic.twitter.com/znTdsJncKC — Parveen Kaswan, IFS (@ParveenKaswan) July 12, 2025 ഒരു പുള്ളിപ്പുലി തെളിഞ്ഞ ഒരു നദി നീന്തിക്കടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അല്പ നേരം നീന്തിയ ശേഷം പുള്ളിപ്പുലി മറുകരയെത്തുന്നു.
പിന്നെയൊരു ഓട്ടമാണ് കാട്ടിലേക്ക്. പുള്ളിപ്പുലിയെ നിരീക്ഷിക്കുന്ന ഡ്രോണ്‍ അവനൊപ്പമെത്താന്‍ അല്പം ബുദ്ധിമുട്ടുന്നുണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തം.
നദിക്കരയിലൂടെ അല്പ നേരം ഓടിയ പുള്ളിപ്പുലി കാട്ടിലേക്ക് പാഞ്ഞ് കയറുന്നതും വീഡിയോയില്‍ കാണാം. വീഡിയോ നിരവധി പേരുടെ ശ്രദ്ധ നേടി.
ഒന്നേകാല്‍ ലക്ഷത്തിലേറെ പേര് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനെത്തിയത്.
‘വളരെ അപൂര്‍വ്വമായ കാഴ്ച. ജാഗ്വറുകളെയും കടുവകളെയും പോലെയല്ല പുള്ളിപ്പുലികൾ.
അവ അത്യാവശമുണ്ടെങ്കില് മാത്രമേ വെള്ളത്തിലിറങ്ങു. അടുത്തിടെ പുറത്ത് വിട്ട
പുള്ളിപ്പുലി വലിയ തോതിലുള്ള ടെറിട്ടോറിയല്‍ പ്രശ്നങ്ങൾ നേരിടും.’ ഒരൂ കാഴ്ചക്കാരനെഴുതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]