
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദിക്ക് സമീപം കിങ് ഫഹദ് ബിൻ അബ്ദുൾ അസീസ് റോഡിൽവെച്ചുണ്ടായ അപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിലെ ജീവനക്കാരനാണ് മരണപ്പെട്ടത്. അപകടസമയത്ത് ഇദ്ദേഹം ഹൈവേയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.
മദ്ധ്യവയസ്കനായ ഒരു കുവൈത്തി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ട
പ്രവാസിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]