
പറ്റ്ന: ബിഹാറിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അച്ഛനെ വീട്ടിൽ കയറി അടിച്ചുകൊന്നു. വികാസ് ശീൽ ഇൻസാൻ പാർട്ടി (വിഐപി) തലവൻ മുകേഷ് സാഹ്നിയുടെ അച്ഛൻ ജിതൻ സാഹ്നിയെയാണ് ക്രൂരമായി മർദിച്ചു കൊന്നത്. ആർജെഡിക്കൊപ്പം പ്രതിപക്ഷത്താണ് വിഐപി പാർട്ടി.
വീട്ടിൽ മോഷണത്തിന് കയറിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ജിതൻ സാഹ്നി വീട്ടിൽ തനിച്ചാണ് താമസം. അടുത്തു തന്നെയുള്ള വീട്ടിലാണ് മുകേഷ് സാഹ്നി താമസിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.
ബിഹാറിൽ ക്രമസമാധാന നില പാടേ തകർന്നെന്ന് ആർജെഡി വിമർശിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ബിജെപി പ്രതികരിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കും. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യംചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.
മുകേഷ് സാഹ്നി ജെഡിയു – ആർജെഡി സർക്കാറിൽ മന്ത്രിയായിരുന്നു. ഒബിസി വിഭാഗങ്ങൾക്കിടയിൽ നല്ല സ്വാധീനമുള്ള പാർട്ടിയാണിത്. മുകേഷ് സാഹ്നിയാണ് പാർട്ടിയെ നയിക്കുന്നത്.
Last Updated Jul 16, 2024, 2:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]