
പാലക്കാട്: പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചു. കോൺഗ്രസിലെ എവി സന്ധ്യയാണ് രാജി വെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ മെമ്പര്‍ സ്ഥാനവും ഇവര്‍ രാജിവെച്ചു. ഇതോടെ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 15 സീറ്റിൽ 8 യുഡിഎഫ്, 7 എൽഡിഎഫ് എന്ന രീതിയിലാണ് കക്ഷി നില.
സന്ധ്യ മെമ്പ൪ സ്ഥാനവും രാജിവെച്ചതോടെയാണ് ഭരണ പ്രതിസന്ധി . കോൺഗ്രസിലെ തന്നെ മറ്റൊരംഗവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയിൽ കലാശിച്ചത്. സന്ധ്യ മെമ്പര്‍ സ്ഥാനവും രാജിവെച്ചതോടെ ഇരു കക്ഷികള്‍ക്കും ഏഴു വീതം അംഗങ്ങളാണുള്ളത്. സന്ധ്യയുടെ രാജിയോടെ ഭരണം തന്നെ നഷ്ടമാകുമെന്ന പ്രതിസന്ധിയിലാണ് യുഡിഎഫ്.
Last Updated Jul 15, 2024, 6:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]