
മുംബൈ: കേദാർനാഥ് ക്ഷേത്രം നിർമിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ദില്ലിയിൽ കേദാർനാഥ്ൻ്റെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കുമെന്നും കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായതായും ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു. ഗുരുതര ആരോപണമാണ് അവിമുക്തേശ്വരാനന്ദ സരസ്വതി ഉന്നയിച്ചത്
228 കിലോ സ്വർണമാണ് ഇതുവരെ മോഷണം പോയത്. ഇത് അഴിമതിയാണ്, ഒരു അന്വേഷണവും നടപടിയും ഇത് വരെ നടന്നിട്ടില്ല. ഈ വിഷയം എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു. ദില്ലിയിൽ കേദാർനാഥന്റെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാർനാഥ് ക്ഷേത്രത്തിൻ്റെ പ്രാധാന്യം കുറയാൻ ഇത് കാരണമാകുമെന്നും ശങ്കരാചാര്യർ പറഞ്ഞു.
കേദാർനാഥിലെ ശ്രീകോവിലിനുള്ളിൽ വലിയ സ്വർണ തട്ടിപ്പ് നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാർ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. 12 ജ്യോതിർലിംഗങ്ങൾ ശിവപുരാണത്തിൽ പേരും സ്ഥലവും സഹിതം പരാമർശിച്ചിട്ടുണ്ട്. കേദാർനാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ദില്ലിയിൽ നിർമ്മിക്കാനാകുമെന്നും ശങ്കരാചാര്യർ ചോദിച്ചു.
Last Updated Jul 16, 2024, 1:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]