
അടുത്തകാലത്തായി കേരളത്തില്‍ മറുഭാഷയില്‍ നിന്നുള്ള ചിത്രങ്ങളും വൻ ഹിറ്റായി മാറാറുള്ളത് പതിവാണ്. അന്യഭാഷയില്‍ നിന്നുള്ള നാല് ഹിറ്റ് ചിത്രങ്ങളാണ് കേരളത്തില്‍ നിന്ന് മാത്രമായി 50 കോടിയലധികം നേടിയിട്ടുള്ളത്. പ്രഭാസും വിജയ്യും യാഷുമൊക്കെ കേരള കളക്ഷനില്‍ തിളക്കേറിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കളക്ഷൻ എന്ന റെക്കോര്‍ഡ് നിലവിലും പ്രഭാസിനാണ്.
വിജയ്യാണ് കേരളത്തില്‍ നിന്നുള്ള കളക്ഷനില്‍ പത്താം സ്ഥാനത്തുള്ള അന്യഭാഷാ നടനെന്നാണ് റിപ്പോര്‍ട്ട്. ബിഗില്‍ കേരളത്തില്‍ നിന്ന് 20 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാമത് പൊന്നിയിൻ സെല്വൻ രണ്ടാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. പൊന്നിയിൻ സെല്വൻ രണ്ട് 24 കോടി രൂപയോളമാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
എട്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് രാജമൗലിയുടെ സംവിധാനത്തിലുള്ള ആര്‍ആര്‍ആര്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാം ചരണിന്റെയും ജൂനിയര്‍ എൻടിആറിന്റെയും ചിത്രമായ ആര്‍ആര്‍ആര്‍ കേരളത്തില്‍ നിന്ന് 24.5 കോടി നേടി. ഏഴാം സ്ഥാനത്ത് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി കേരളത്തില്‍ ആകെ 27 കോടി നേടിയാണെത്തിയത്. ആറാം സ്ഥാനത്ത് കമല്ഹാസൻ നായകനായ ചിത്രം വിക്രമെത്തിയപ്പോള് ആകെ നേടിയത് 40.2 കോടി രൂപയാണ്.
വിക്രമിന് പിന്നിലെത്തിയ അവതാര്‍ 41 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്. നാലാം സ്ഥാനത്തുള്ള ജയിലര്‍ 57.7 കോടി നേടിയപ്പോള്‍ മൂന്നാമതുള്ള ലിയോ 60.1 കോടി നേടി. രണ്ടാമതുള്ള കെജിഎഫ് രണ്ട് 68.5 കോടിയാണ് കേരളത്തില്‍ നേടിയത്. ഒന്നാമതുള്ള ബാഹുബലി രണ്ട് 73 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്.
Last Updated Jul 15, 2024, 5:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]