
പത്തനംതിട്ട: കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. മരങ്ങളൊടിഞ്ഞ് വീണും കെട്ടിടം തകർന്നും വിവിധ ജില്ലകളിൽ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. പത്തനംതിട്ടയിലെ റാന്നിയും മരം റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ നിന്നും ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റാന്നി തോട്ടമൺ കാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം.
കനത്ത കാറ്റിലും മഴയിലും കവുങ്ങ് മരം ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്ക് യാത്രികന്റെ തൊട്ടടുത്തേക്കാണ് കവുങ്ങ് ഒടിഞ്ഞ് വീണതെങ്കിലും തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവാകുകയായിരുന്നു. റാന്നി തോട്ടമൺ കാവ് ക്ഷേത്രത്തിനു സമീപമുള്ള കടയിലെ സിസിടിവിയാണ് അപകട ദൃശ്യം പതിഞ്ഞത്. രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഒരു കാറിന് പിന്നിലായി പോവുകയായിരുന്ന ബൈക്കിനെ തൊട്ട് മരം ഒടിഞ്ഞ് വീഴുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാർ വെട്ടിച്ച് ഒഴിവാക്കിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
ആലപ്പുഴ കുമ്മാടിയിലും ശക്തമായ കാറ്റിൽ മരം വീണ് അപകടമുണ്ടായി. ഹോട്ടലിന് മുകളിലേക്ക് മരം വീണാണ് അപകടം സംഭവിച്ചത്. കൈലാസ് എന്ന ഹോട്ടലിന് മുകളിലേക്ക് ആണ് മരം വീണത്. തിരക്ക് കുറഞ്ഞ സമയം ആയതിനാൽ ആർക്കും പരിക്കില്ല. മരണം വീണ് ഹോട്ടൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലിയില്‍ ശക്തമായ മഴയില്‍ എട്ട് വീടുക ഭാഗികമായി തകര്‍ന്നു. മരം വീണും കനത്ത മഴയി മഴയില്‍ ഭിത്തി തകര്‍ന്നുമാണ് നാശനഷ്ടം. ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. കുന്നുമ്മല്‍ ,ഒഞ്ചിയം, ചെങ്ങോട്ട്കാവ്, കൊഴുക്കല്ലൂര്‍, കീഴൂര്‍, കോട്ടൂര്‍ ,പെരുവയല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്കെടുതിയില്‍ വീടുകള്‍ക്ക് ഭാഗീക കേട് പറ്റിയത്. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Last Updated Jul 15, 2024, 6:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]