
ഇറാൻ വിജയിക്കില്ല, മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; നെതന്യാഹുവിന് മൂക്കുകയറിടണമെന്ന് ഇറാൻ
വാഷിങ്ടൻ ∙ ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈകുന്നതിനു മുമ്പ് ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
‘‘ഇറാൻ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ നമ്മളെ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ നിങ്ങളുടെ മേൽ പതിക്കും’’ – ഇറാനു ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട
ജി 7 പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ തങ്ങൾ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ വ്യക്തമാക്കി. നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ ഒരു ഫോൺകോളിന്റെ ദൂരം മതിയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്.
രക്തചൊരിച്ചിലിന് ഇറാനു താൽപര്യമില്ല. നെതന്യാഹുവിന് വാഷിങ്ടൻ മൂക്കുകയറിടണമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ഇസ്രയേൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
തൽസമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈൽ ആക്രമണം. നിരവധി മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റതായാണ് വിവരം.
ആക്രമണം നടന്ന ശേഷം ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പുനരാരംഭിച്ചു. വീണ്ടും ആക്രമണം നടത്താൻ അവതാരക ഇസ്രയേലിനെ വെല്ലുവിളിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]