
അൻവർ എന്തിനാണ് രാജിവച്ചത് ?, ജനങ്ങൾക്ക് നന്നായി അറിയാം; പാലക്കാട് ജയം നിലമ്പൂരിലും ആവർത്തിക്കും: സണ്ണി ജോസഫ്
നിലമ്പൂർ∙ ഉപതിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതിക്ഷയുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘നിലമ്പൂർ തിരഞ്ഞെടുപ്പിൽ പി.വി.അൻവർ ഒരു ഫാക്ടറല്ല.
അദ്ദേഹം എന്തിനാണ് രാജിവച്ചത് ? രാജിവച്ചപ്പോൾ ഇനി മത്സരിക്കില്ല എന്ന് പറഞ്ഞില്ലേ ? എന്തെല്ലാം നിലപാടുകളാണ് അദ്ദേഹം മാറ്റി പറയുന്നത്. ചേലക്കരയിൽ പി.വി.അൻവറിന്റെ സ്ഥാനാർഥി മത്സരിച്ചല്ലോ? എന്തു ചലനമാണ് ഉണ്ടാക്കിയത് ? കേരളത്തിൽ എൽഡിഎഫിനും അവരുടെ സർക്കാരിനും നിയമസഭയ്ക്ക് അകത്തും പുറത്തും എതിരായി നിൽക്കുന്ന രാഷ്ട്രീയ ശക്തി യുഡിഎഫാണ്.
അത് ജനങ്ങൾക്ക് നന്നായി അറിയാം’’ – സണ്ണി ജോസഫ് പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ നിലമ്പൂർ സന്ദർശനം ആത്മവിശ്വാസം ഇരട്ടിയാക്കി. എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലവും സർക്കാരിനെതിരുമാണ്.
യുഡിഎഫിന് ഒരു ആശങ്കയുമില്ല. വോട്ടെണ്ണുമ്പോൾ അത് മാധ്യമങ്ങൾക്ക് ബോധ്യപ്പെടും.
പാലക്കാടിനു സമാനമായ വിജയം യുഡിഎഫിനു നിലമ്പൂരിൽ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിണറായിയുടെ വാട്ടര്ലൂവാകും; മുഖ്യമന്ത്രിയുടെ ശ്രമം വർഗീയ ധ്രുവീകരണത്തിന്: രമേശ് ചെന്നിത്തല
നിലമ്പൂര്‍∙ ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാട്ടര്‍ലൂ ആകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൂന്ന് ദിവസത്തെ പര്യടനം ഇടതുപക്ഷത്തിന്റെ പരാജയ സൂചനയാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചൊന്നും പറയാതെ വര്‍ഗീയ ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നിലമ്പൂര്‍ തോല്‍പ്പിക്കും. കോരിച്ചൊരിയുന്ന മഴയത്തും പ്രിയങ്കാഗാന്ധിയുടെ പ്രചാരണത്തിന് അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് എത്തിയത്.
ഇത് യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം സമ്മാനിക്കും. 10 വര്‍ഷമായി കേരളത്തെ ഭരിച്ച് മുടിച്ച ഇടത് സര്‍ക്കാരിനെതിരായി ശക്തമായ ജനവികാരമാണുള്ളത്. വിലക്കയറ്റം നിയന്ത്രിക്കാനോ, തൊഴിലില്ലായ്മ പരിഹരിക്കാനോ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വന്യജീവി അക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. കേരളം ഭരണമാറ്റത്തിന് തയാറെടുത്തിരിക്കുകയാണെന്നും അതിന്റെ തുടക്കമായിരിക്കും നിലമ്പൂരിലെന്നും ചെന്നിത്തല പറഞ്ഞു.
വിശ്വകർമ മഹാസഭയുടെ പിന്തുണ യുഡിഎഫിന്
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പില്‍ വിശ്വകര്‍മ മഹാസഭ യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കുക, മുഴുവന്‍ വിശ്വകർമജരെയും ഒഇസിയില്‍ ഉള്‍പ്പെടുത്തുക, വിദ്യാഭ്യാസ, ഉദ്യോഗ മേഖലയില്‍ റൊട്ടേഷന്‍ വ്യവസ്ഥ പുനഃക്രമീകരിച്ച് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചര്‍ച്ച നടത്തിയത്.
കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലിയും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് നിലമ്പൂരിലെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിശ്വകർമ്മ മഹാസഭ നേതാക്കള്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് തോട്ടത്തില്‍, ചന്ദ്രന് കൊണ്ടോട്ടി, അനില്‍ എടക്കര, എം.ടി സുബ്രഹ്മണ്യം, പത്മ ശിവന്, മിനി സന്തോഷ്, പ്രജീന എന്നിവര്‍ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]