
ഹജ് തീർഥാടകരുമായി ലക്നൗവിലെത്തിയ സൗദി എയർലൈൻസ് വിമാനത്തിൽനിന്ന് പുക– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ സൗദി അറേബ്യയിൽനിന്ന് 250 ഹജ് തീർഥാടകരുമായി ഇന്നലെ ലക്നൗവിലെത്തിയ പുക കണ്ടെത്തിയെന്ന് റിപ്പോർട്ട്. സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്നൗവിലെ ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷമാണ് പുക കണ്ടത്. 20 മിനിറ്റുകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
ശനിയാഴ്ച രാത്രി 10.45നാണ് സൗദിയിലെ ജിദ്ദയിൽനിന്ന് എസ്വി 3112 എന്ന വിമാനം പറന്നുയർന്നത്. ഞായർ പുലർച്ചെ ആറരയോടെ ലക്നൗവിൽ ലാൻഡ് ചെയ്തു. ലാൻഡ് ചെയ്തശേഷം ലാൻഡിങ് ഗിയറിന്റെ ഇടത്തുഭാഗത്തായി പുകയും തീപ്പൊരിയും കണ്ടുവെന്നാണ് പുറത്തുവന്ന വിവരം.
വിമാനം നിർത്തിയ പൈലറ്റ് ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) വിവരം അറിയിച്ചു. തുടർന്ന് വിമാനത്തെ ടാക്സിവേയിലേക്കു വലിച്ചുകൊണ്ടുപോയി. അവിടെവച്ചാണ് യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയത്.