
ആലപ്പുഴ തീരത്ത് വാതക കണ്ടെയ്നർ; തീപിടിച്ച വാൻ ഹയ് കപ്പലിൽ നിന്ന് വിണതെന്ന് നിഗമനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞവഴി തീരത്ത് വാതക കണ്ടെയ്നർ അടിഞ്ഞു. കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പൽ നിന്ന് വീണ കണ്ടെയ്നറാണു തീരത്തടിഞ്ഞിരിക്കുന്നത്. വാതക കണ്ടെയ്നറിൽ 22കെഎക്സ് (22KX) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വാതക കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാൻ ഹയിൽനിന്നു വീണ ഒരു ലൈഫ് ബോട്ടും തീരത്തടിഞ്ഞിട്ടുണ്ട്.