
ചാലക്കുടിയിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി∙ നോർത്ത് ജംക്ഷനിൽ പെയിന്റ് കടയ്ക്കു തീപിടിച്ചു. ഊക്കൻസ് പെയ്ന്റ് ആൻഡ് ഹാർഡ്വെയർ കടയ്ക്കാണു തീപിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നതെന്നാണു വിവരം. രാവിലെ എട്ടരയോടെയാണു സംഭവം. ആളപായമില്ല.
മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.