
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!: മൂന്നു മണിക്കൂർ വൈകിയോടി വേണാട്; നേത്രാവതി പുറപ്പെടാൻ വൈകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ തിരുവനന്തപുരം – ഷൊർണൂർ മൂന്നു മണിക്കൂർ വൈകിയോടുന്നു. തിങ്കളാഴ്ച പുലർച്ചെ 5.20ന് പുറപ്പെടേണ്ട ട്രെയിൻ രാവിലെ 8.20നാണ് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ചത്. പെയറിങ് ട്രെയിൻ വരാൻ വൈകിയതോടെയാണ് വേണാട് എക്സ്പ്രസ് വൈകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം – നേത്രാവതി എക്സ്പ്രസും പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 9.15ന് പുറപ്പെടേണ്ട ട്രെയിൻ 1 മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 10.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.
ഇന്നലെ രാത്രി കൊല്ലം പോളയത്തോട് റെയിൽവേ പാളത്തിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. രാത്രി 7.15ന് മലബാർ എക്സ്പ്രസിനു മുന്നിലേക്കാണ് മരം വീണത്. ഇതോടെ കൊല്ലത്തിനും ഇരവിപുരത്തിനും ഇടയിൽ രണ്ടു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചു മാറ്റിയാണ് പിന്നീട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനിലേക്കു വീണതോടെ മരത്തിന് തീപിടിച്ചിരുന്നു.