
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പിന്നാലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎം
നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടു ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും, പാർട്ടി നേതൃത്വം അത് മുഖവിലയ്ക്ക് എടുക്കുന്നില്ല.
ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതും തോൽവിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ പ്രവർത്തന ശൈലിയിലും, പാർട്ടിയുടെ നയസമീപനങ്ങളിലും ആത്മ പരിശോധനയും തിരുത്തും വേണമെന്ന ആവശ്യവും ശക്തമാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Last Updated Jun 16, 2024, 6:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]