

5000രൂപ കൊടുക്കാം ഹോട്ടലിലേക്കു ചെല്ലുമോന്ന് മകളുടെ മുമ്പിൽ വച്ച് ഒരു അമ്മയോട് ഡയറക്ടർ ചോദിപ്പിച്ചു ; അമൃത ടിവിയില്‍ സംരക്ഷണം ചെയ്ത സൂപ്പർ അമ്മയും മകളും എന്ന പരിപാടിയിൽ നിന്ന് പുറത്തുവരാനുള്ള കാരണങ്ങളെക്കുറിച്ച് പറഞ്ഞ് മത്സരാർത്ഥികളായ ശൈത്യയും അമ്മ ഷീനയും
സ്വന്തം ലേഖകൻ
മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട പരിപാടിയായിരുന്നു അമൃത ടിവിയില്‍ സംരക്ഷണം ചെയ്ത സൂപ്പർ അമ്മയും മകളും എന്ന പരിപാടി എന്നാല്‍ ഈ പരിപാടി അവസാനിച്ചതിനുശേഷം ആണ് ഈ പരിപാടിയെക്കുറിച്ച് കൂടുതല്‍ ആളുകളും അറിഞ്ഞത് എന്നതാണ് സത്യം.
അതിന് കാരണം പരിപാടിയില്‍ അഞ്ചാം സ്ഥാനം കിട്ടിയ ഒരു അമ്മയും മകളും ഇത് വേണ്ട എന്ന് നിരസിച്ചു വേദിയില്‍ നിന്നും ഇവർ ഇറങ്ങിപ്പോയതായിരുന്നു മത്സരാർത്ഥികളായ ശൈത്യ സന്തോഷം ഷീന സന്തോഷമായിരുന്നു ഇത്തരത്തില്‍ വേദിയില്‍ നിന്നും ഇറങ്ങി പോയിരുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത് വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു തുടർന്ന് ഇതിന്റെ പേരില്‍ വലിയ സൈബർ ആക്രമണങ്ങള്‍ ആയിരുന്നു ഇവർ നേരിടേണ്ടതായി വന്നത് ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ശൈത്യയും അമ്മയായ ഷീനയും ഇവരുടെ പ്രകടനം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് ഇവർ പറയുന്നത് എന്നാല്‍ ചാനല്‍ അധികൃതർ തങ്ങളോട് കാട്ടിയത് നെറികേടായിരുന്നു എന്നും ഇവർ പറയുന്നുണ്ട് പിന്നെ തങ്ങള്‍ ട്രോഫി വാങ്ങാതെ പോയത് സ്വന്തം ഇഷ്ടപ്രകാരമാണ് ട്രോഫി വാങ്ങിയിട്ട് പോവുകയായിരുന്നു എങ്കില്‍ ആരും തന്നെ ഈ നെറുകേടിനെ കുറിച്ച് അറിയുമായിരുന്നില്ല ട്രോഫി വാങ്ങാതെ പോയതുകൊണ്ടാണ് എല്ലാവരും ഈ വിഷയം അറിഞ്ഞത്
സൈബർ ആക്രമണം ചെയ്യുന്നവർക്ക് വലിയ തോതിലുള്ള രൂക്ഷമായ മറുപടികളും ഇവർ നല്‍കുന്നുണ്ട് തങ്ങളുടെ അക്കൗണ്ടിന് താഴെ വന്ന് മോശം കമന്റുകള്‍ ഇടുന്നവർക്ക് കൃത്യമായ രീതിയില്‍ തന്നെ നിയമനടപടികള്‍ എടുക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത് മാത്രമല്ല നിങ്ങളുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ട്രോഫിയാണോ ഞങ്ങള്‍ വേണ്ട എന്ന് വെച്ചത് എന്നും ഇവർ ചോദിക്കുന്നുണ്ട് പരിപാടിയുടെ മേധാവികള്‍ ഓരോ മത്സരാർത്ഥികളോടും കാണിച്ചത് മോശം പരിപാടികള്‍ തന്നെയാണ് 5000 രൂപ കൊടുത്തതിനുശേഷം ഹോട്ടല്‍ റൂമിലേക്ക് ചെല്ലുമോ എന്ന ഒരു മത്സരാർത്ഥിയോട് അമ്മയുടെ മുൻപില് വച്ച് ചോദിപ്പിച്ചു ഇതൊക്കെ ടാസ്കിന്റെ ഭാഗമായി ചെയ്തതാണ് എന്നാല്‍ അതൊക്കെ എത്ര നിലവാരം കുറഞ്ഞ രീതികളാണ് അതുപോലെ അവിടെയുള്ള മറ്റൊരു മത്സരാർത്ഥി മരണപ്പെട്ടു പോയിരുന്നു ക്യാൻസർ വന്നാണ് മരണപ്പെട്ടത്
ഗ്രാൻഡ്ഫിനാലയുടെ വേദിയില്‍ ആ മരണപ്പെട്ട മത്സരാർത്ഥിയുടെ കുടുംബത്തെ കൊണ്ടുവരികയും മത്സരാർത്ഥിയുടെ മകളെ അവരുടെ വീഡിയോകളും ചിത്രങ്ങളും കാണിച്ച വേദനിപ്പിക്കുകയും തുടർന്ന് അത് റേറ്റിംഗ് ആക്കുകയും വരെ ചെയ്ത ആളുകളാണ് അമൃത ചാനല്‍ ഒരുപാട് മോശം പ്രവർത്തികള്‍ അവരവിടെ കാണിച്ചിട്ടുണ്ട് അതില്‍ പ്രധാനപ്പെട്ട ഒന്ന് എന്നത് പ്ലാസ്റ്റിക് പാത്രത്തിലായിരുന്നു മത്സരാർത്ഥികള്‍ക്ക് ഭക്ഷണം വിളമ്ബിത്തന്നത് എന്നതാണ് അതിനെക്കുറിച്ച് ഒരിക്കല്‍ താൻ ചോദ്യം ചെയ്യുകയും ചെയ്തു എന്ന് ശൈത്യ പറയുന്നു ഇത് മോശമായ രീതിയാണ് എന്ന് പറഞ്ഞപ്പോള്‍ ഓക്കേ നമുക്ക് അതിന് പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞിരുന്നു.
തങ്ങളാണ് ആ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ കണ്ടെന്റുകള് കൊടുത്തിട്ടുള്ളത് ഒരിക്കലും ഒന്നാം സ്ഥാനത്ത് വരണമെന്ന് നിർബന്ധം പിടിച്ചു എന്നല്ല പറഞ്ഞത് ഒന്നാം സ്ഥാനം ആഗ്രഹിച്ചു എന്നത് സത്യമാണ് അഞ്ചാം സ്ഥാനത്ത് നില്ക്കുവാൻ മാത്രം മോശം പ്രകടനം ആയിരുന്നില്ല തങ്ങള്‍ കാഴ്ചവെച്ച പരിപാടി കണ്ടിട്ടുള്ളവർക്ക് അത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും ഈ പരിപാടിയുടെ ഇടയില്‍ നിന്നും താൻ ക്വിറ്റ് ചെയ്ത് പോകണമെന്ന് ആഗ്രഹിച്ചതായിരുന്നു എന്നും ശൈത്യ പറയുന്നു എങ്ങനെയെങ്കിലും അവിടുന്ന് തലയൊരു പോന്നാല്‍ മതി എന്നായിരുന്നു അപ്പോള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]