
ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.,തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. (2 malayalis died in car accident in Qatar)
ഇന്നലെയാണ് അപകടം സംഭവിച്ചത്. മാൾ ഓഫ് ഖത്തറിന് സമീപത്തുവച്ച് വാഹനാപകടമുണ്ടാകുകയും കീഴ്മേൽ മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും മരണപ്പെടുകയുമായിരുന്നു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേർ പരുക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്.
Story Highlights : 2 malayalis died in car accident in Qatar
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]