
അരുൺ ഡി സംവിധാനം ചെയ്ത ബ്രോമൻസ് തിയേറ്ററുകളിൽ ഓളം ഉണ്ടാക്കിയെങ്കിലും കഴിഞ്ഞിടയ്ക്ക് ഒടിടി യിൽ എത്തിയപ്പോൾ മാത്യു തോമസ് അവതരിപ്പിച്ച ബിന്റോ വർഗീസ് ഓവറല്ലേയെന്ന തരത്തിലുള്ള ചർച്ചകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.ഇപ്പോളിതാ അത്തരം കമന്റുകൾ വേദനിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് മാത്യു തോമസ്.
‘തിയേറ്റർ ഓഡിയൻസ് ,ഒടിടി ഓഡിയൻസ് എന്നിങ്ങനെയില്ല, തിയേറ്ററിൽ എത്തിയപ്പോഴും എന്റെ ആക്ടിങ് ഓവർ എന്ന തരത്തിലുള്ള കമന്റ്സുകൾ ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി എടുത്ത മീറ്റർ തെറ്റിപ്പോയിയെന്ന് തോന്നുന്നു. ബിന്റോ എന്ന കഥാപാത്രത്തിന് ഒരു മെഡിക്കൽ സിറ്റുവേഷനുണ്ട്. അതൊരിടത്ത് പറഞ്ഞുപോകുന്നുമുണ്ട്. പക്ഷേ അത് ഭൂരിപക്ഷം പ്രേക്ഷകർക്ക് മനസിലായില്ല എന്നത് അവരുടെ പ്രശ്നമല്ല, മറിച്ച് അത് ഞാൻ ചെയ്തതിന്റെ തന്നെ പ്രശ്നമാകാനാണ് സാധ്യത. അത് എല്ലാവർക്കും മനസിലാവുന്ന തരത്തിൽ ഞങ്ങൾ ചെയ്യണമായിരുന്നു.ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിനെ കുറിച്ച് ഇങ്ങനെയുള്ള വിമർശനങ്ങൾ വരുമ്പോൾ സ്വാഭാവികമായി എനിക്ക് വേദനയുണ്ടാവും. പക്ഷേ ഇനിയുള്ള കഥാപാത്രങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് സഹായിക്കും’- മാത്യുവിന്റെ വാക്കുകൾ.
മാത്യു തോമസിന്റേതായി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്ത ലൗലിയാണ് ഏറ്റവും പുതിയതായി തിയേറ്ററിലെത്തിയ ചിത്രം. ആദ്യ ഷോയ്ക്ക് ശേഷം ലൗലി ടീം മാധ്യമങ്ങളെ കണ്ടു സംസാരിക്കവെയാണ് ബ്രോമൻസിലെ പ്രകടനത്തെ കുറിക്ക് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫാന്റസി ഴോണറിൽ പ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സംവിധായകൻ ആഷിക് അബുവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]