

മോഷണവും, പിടിച്ചുപറിയും, കൊലപാതക ശ്രമവും ഇടുക്കിയിലെ ക്രിമിനൽ പൊലീസുകാരൻ സാഗർ പി മധുവിനെ സസ്പെൻഡ് ചെയ്തു; പീരുമേട് പാമ്പനാറിലെ കടയിൽ നിന്ന് പണം മോഷ്ടിച്ചതിന് സസ്പെൻഷനിലായതിന് പിന്നാലെ കോട്ടയം ജില്ലയിലെ മണിമലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ചു; അമിത മദ്യലഹരിയിൽ വൃദ്ധയുടെ വീട്ടിൽ അഴിഞ്ഞാടിയ പൊലീസുകാരനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു
സ്വന്തം ലേഖകൻ
മണിമല: പീരുമേട് പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നു പണം മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന്
സസ്പെൻഷനിലായ പോലീസുകാരൻ സാഗർ പി മധു മണിമലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ചു.
സംഭവത്തിൽ സാഗർ പി മധുവിനെതിരെ കൊലപാതക ശ്രമത്തിന് മണിമല പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സാഗർ പി മധുവിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിലവിൽ ഉപ്പുതറ പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന സാഗർ പി മധു കഴിഞ്ഞ ദിവസം അവധിയെടുത്ത് സ്വന്തം വീടായ മണിമലയ്ക്ക് സമീപമുള്ള മുക്കടയിലേക്ക് പോന്നിരുന്നു. തുടർന്ന് കഴിഞ്ഞദിവസം വൈകിട്ട് എട്ടരയോടെ അമിത മദ്യപാനിയായ സാഗർ അയൽവാസിയും ഒറ്റയ്ക്ക് താമസിക്കുന്നതുമായ മോളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോളിയെ കൈയ്യേറ്റം ചെയ്യുകയും തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു. ധാരാളം സ്വർണാഭരണങ്ങളും, പണവും മോളിയുടെ കൈവശമുള്ളതായാണ് നാട്ടുകാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞത്.
മുൻപ് ഇയാൾ പാമ്പനാറിലെ ജ്യൂസ് കടയിൽ നിത്യ സന്ദർശകനായിരുന്നു ഈ സൗഹൃദം മുതലാക്കി സ്ഥിരമായി കടയിൽ എത്തിയ ഇയാൾ കടയുടമയോട് നാരങ്ങാവെള്ളം ആവശ്യപ്പെട്ടു. കടയുടമ നാരങ്ങാവെള്ളം എടുക്കാനായി മാറിയപ്പോൾ കടയിലെ പണപ്പെട്ടിയിൽ നിന്ന് പണം അടിച്ചു മാറ്റുകയായിരുന്നു.
തുടർച്ചയായി പണപ്പെട്ടിയിൽ നിന്ന് പണം നഷ്ടപ്പെടുന്നത് മനസ്സിലാക്കിയ കടയുടമ കടയിൽ എത്തുന്ന വരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ സാഗർ കടയിൽ വന്നു പോകുന്നതിന് ശേഷമാണ് പണം നഷ്ടപ്പെടുന്നത് എന്ന് മനസ്സിലാക്കിയ കടയുടമ സാഗറിനെ പ്രത്യേകമായി നിരീക്ഷിക്കാൻ തുടങ്ങി.
ഇതോടെയാണ് നാരങ്ങാവെള്ളം കുടിക്കാൻ എത്തിയപ്പോൾ പെട്ടിയിൽ നിന്ന് പണം അടിച്ചുമാറ്റിയതിന്
സാഗർ പി മധു
കയ്യോടെ പിടിയിലാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]