

സഞ്ജുവിനും ടീമിനും സ്ലോ വിക്കറ്റില്‍ വീണ്ടും പണി കിട്ടി….! രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം.
ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്.
റിയാന്‍ പരാഗിന്റെ (34 പന്തില്‍ 48) ഇന്നിംഗ്സ് മാത്രമാണ് തുണയായത്. ആര് അശ്വിന് (28) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സാം കറന്റെ (41 പന്തില്‍ 63) ഇന്നിംഗ്സ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാജസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതാണ് ഗുവാഹത്തിയില്‍ തുടക്കത്തില്‍ കണ്ടത്. പ്രഭ്സിമ്രാന് സിംഗ് (6), ജോണി ബെയര്‍സ്റ്റോ (14), റിലീ റൂസ്സോ (22), ശശാങ്ക് സിംഗ് (0) എന്നിവര്‍ തുടക്കത്തിലെ മടങ്ങി. ഇതോടെ എട്ട് ഓവറില്‍ നാലിന് 48 എന്ന നിലായിലായി.
പിന്നീട് കറന് – ജിതേശ് ശര്‍മ (22) സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചതും. ജിതേശ് പുറത്തായെങ്കിലും കറനൊപ്പം അഷുതോഷ് ശര്‍മയുടെ (17) ഇന്നിംഗ്സ് പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആവേശ് ഖാന്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]