
അബുദാബി: അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യത. എമിറേറ്റിന്റെ ചില പ്രദേശങ്ങളിലുള്ളവര്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
മണിക്കൂറിൽ 10 – 20 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ രാജ്യത്ത് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കും. പൊടിപടലങ്ങൾ ദൃശ്യപരതയെ ബാധിച്ചേക്കാം. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അല്‍ റുവൈസ്, അല്‍ മിര്‍ഫ, ഹബ്ഷാന്‍, സില, ലിവയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30ന് നല്കിയ മുന്നറിയിപ്പ് പ്രാദേശിക സമയം വൈകിട്ട് നാല് മണി വരെ തുടരും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
Read Also –
കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, നാളെ വരെ തുടരും; പുതിയ കാലാവസ്ഥ റിപ്പോർട്ട് പുറത്തുവിട്ടു
കുവൈത്ത് സിറ്റി: ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ച് കുവൈത്ത് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങുന്ന മഴ വ്യാഴാഴ്ച വൈകുന്നേരം വരെ നീളുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മഴയ്ക്കൊപ്പം ഇടിയുമുണ്ടാകും. കാറ്റ് വീശുന്നത് പൊടിപടലങ്ങള്‍ ഉയരുന്നതിന് കാരണമാകും. ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച കുറയാനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം പിൻവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേത്തു. മഴ മുന്നറിയിപ്പ് പരിഗണിച്ച് പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് ആവശ്യപ്പെട്ടു. സഹായങ്ങൾക്ക് അടിയന്തര ഫോൺ (112) നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
Last Updated May 15, 2024, 3:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]