
ഗുവാഹത്തി: ഐപിഎല്ലിലെ മറ്റൊരു മത്സരത്തില്‍ കൂടി രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് നിരാശപ്പെടുത്തി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 15 പന്തുകള്‍ നേരിട്ട സഞ്ജു 18 റണ്‍സ് മാത്രമാണ് നേടിയത്. മൂന്ന് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. നതാന്‍ എല്ലിസിന്റെ പന്തില്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ രാഹുല്‍ ചാഹറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.
ആദ്യ ഓവറില്‍ തന്നെ സഞ്ജു ക്രീസിലെത്തിയിരുന്നു. നാലാം പന്തില്‍ യശസ്വി ജയ്സ്വാള്‍ (4) മടങ്ങുമ്പോഴാണ് സഞ്ജു വരുന്നത്. സ്ലോ പിച്ചില്‍ സഞ്ജുവിന് സ്വതസിദ്ധമായി കളിക്കാന്‍ സാധിച്ചില്ല. എന്നാല്‍ സഞ്ജു പുറത്താവാന്‍ കാരണം രാജസ്ഥാന് ഓപ്പണര്‍ ടോം കോഹ്ലര് കഡ്മോറിന്റെ ‘തുഴച്ചില്‍’ കൂടിയാണ്. പവര്‍ പ്ലേയില്‍ കഡ്മോര്‍ നിരാശപ്പെടുത്തിയപ്പോഴാണ് സഞ്ജു ബൗണ്ടറികള്‍ക്ക് ശ്രമിച്ചത്. ബൗണ്ടറിയടിച്ച് തുടങ്ങിയ കഡ്മോര്‍ രണ്ടാം ഓവറില്‍ മൂന്ന് പന്തില്‍ ഒരു റണ്ണാണ് നേടിയത്.
സാം കറന് എറിഞ്ഞ മൂന്നാം ഓവര്‍ മുഴുവനും നേരിട്ടത് കഡ്മോറായിരുന്നു. രണ്ടാം പന്തില്‍ സിക്സ് നേടിയതൊഴിച്ചാല്‍ മറ്റൊരു റണ്‍ പോലും നേടാന്‍ കഡ്മോറിന് സാധിച്ചില്ല. അഞ്ച് പന്തുകള്‍ ഡോട്ടായി. നാലാം ഓവറില്‍ അര്‍ഷ്ദീപ് സിംഗിനെതിരെ സഞ്ജു 10 റണ്‍സ്. രണ്ട് ഫോറും അതിലുണ്ടായിരുന്നു. നതാന്‍ എല്ലിസ് എറിഞ്ഞ അഞ്ചാം ഓവറില്‍ നാല് പന്തുകള്‍ നേരിട്ട കഡ്മോറിന് നേടാനായത് രണ്ട് റണ്‍ മാത്രം.
പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയത് ഹര്‍ഷല്‍ പട്ടേലിന്റെ. പഞ്ചാബ് പേസറുടെ ആദ്യ പന്ത് തന്നെ കഡ്മോര്‍ ബൗണ്ടറി പായിച്ചു. എന്നാല്‍ അടുത്ത അഞ്ച് പന്തില്‍ ഒരു റണ്‍ പോലും നേടാന്‍ കഡ്മോറിന് സാധിച്ചില്ല. പവര്‍ പ്ലേ കഴിഞ്ഞപ്പോള്‍ കഡ്മോറിര് 20 പന്തില്‍ 17 റണ്‍സാണ് നേടിയിരുന്നത്. ഇതോടെ സഞ്ജുവിന് റണ്‍സ് കണ്ടെത്തുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. ഏഴാം ഓവറില്‍ നാലാം പന്തില്‍ സഞ്ജു മടങ്ങി. നതാന്‍ എല്ലിസിന്റെ പന്തില്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ രാഹുല്‍ ചാഹറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്താവുന്നത്.
Last Updated May 15, 2024, 9:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]