
പാലക്കാട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലും പൊലീസും തമ്മിൽ വാക്കേറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മാർച്ചിൽ സംഘർഷം. സൗത്ത് സ്റ്റേഷന്റെ അകത്തേക്കു കയറാൻ ശ്രമിച്ച നേതാക്കളെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷനു മുന്നില് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നേതാക്കൾ. എംഎൽഎയും അടക്കമുള്ള നേതാക്കളാണ് പ്രതിഷേധിക്കുന്നത്. അതിനിടെ രാഹുൽ മാങ്കുട്ടത്തിലും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി.
‘‘ആർഎസ്എസ് മാർച്ച് നടത്തുന്നതിൽ പ്രശ്നമില്ല. സന്ദീപ് വാരിയരെ കൊല്ലുമെന്നു പറഞ്ഞിട്ടും എന്റെ കയ്യും കാലും വെട്ടുമെന്നു പറഞ്ഞിട്ടും കേസെടുത്തില്ല. പൊലീസ് എന്റെ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു. പാലക്കാട്ടെ പൊലീസിന്റെ ബിജെപി പ്രീണനം കയ്യിൽ വച്ചാൽ മതി. മുൻസിപ്പാലിറ്റി മാത്രമേ ബിജെപി ഭരിക്കുന്നുള്ളൂ. മുൻസിപ്പാലിറ്റിയിലെ സ്റ്റേഷൻ ആർഎസ്എസ് അല്ല ഭരിക്കുന്നത്’’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഹെഡ്ഗേവാർ വിഷയത്തിലെ പ്രതികരണത്തിനു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപിക്കാർ കൊലവിളി പ്രസംഗം നടത്തിയിരുന്നു. അതിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് രാവിലെ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ സംഘർഷം ഉണ്ടാവുകയും സന്ദീപ് വാരിയർ ഉൾപ്പെടെയുള്ള നേതാക്കളെ വലിച്ചിഴക്കുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.