
ഹിയറിങ്ങിന് ചീഫ് സെക്രട്ടറിക്കു മുന്നിൽ എന്‍.പ്രശാന്ത് എത്തി; വാദങ്ങൾ കേട്ട ശേഷം സസ്പെൻഷനിൽ തീരുമാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അച്ചടക്ക നടപടിയുടെ ഭാഗമായി ചീഫ് സെക്രട്ടറി നടത്തുന്ന ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ എത്തി. വകുപ്പുതല നടപടി സംബന്ധിച്ച് തന്റെ ഭാഗം വിശദീകരിക്കാനാണ് സസ്പെന്‍ഷനിലുള്ള പ്രശാന്ത് ഹാജരാകുന്നത്. കൂടിക്കാഴ്ച റെക്കോര്‍ഡ് ചെയ്യണമെന്നും തല്‍സമയം സംപ്രേഷണം ചെയ്യണമെന്നുമുള്ള പ്രശാന്തിന്റെ ആവശ്യങ്ങള്‍ ചീഫ് സെക്രട്ടറി തള്ളിയിരുന്നു. സസ്പെന്ഷന് പക്ഷപാതപരമാണെന്നുള്ള പ്രശാന്തിന്റെ പരാതി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി കൂടിക്കാഴ്ചയ്ക്കു വിളിച്ചത്.
ഐഎഎസുകാരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിനു സസ്പെന്ഷന് നേരിട്ട കെ.ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തപ്പോള്‍, സമൂഹമാധ്യമ കുറിപ്പിട്ട തനിക്കെതിരായ നടപടി തുടരുകയാണെന്നാണ് പ്രശാന്തിന്റെ പരാതി. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ അവഹേളിച്ചുള്ള കുറിപ്പുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു നടപടി നേരിട്ട പ്രശാന്തിന്റെ വാദങ്ങള്‍ കേട്ട ശേഷം സസ്പെന്‍ഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
നവംബറില്‍ സസ്പെന്‍ഷനിലായ പ്രശാന്തിന്റെ സസ്പെന്ഷന് കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി നീട്ടിയിരുന്നു. സസ്പെന്‍ഡ് ചെയ്യുകയും മെമ്മോ നല്‍കുകയും ചെയ്ത ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തി.