
ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്ന് അഴുക്കുചാലിൽ തള്ളി;ഭാര്യയും കാമുകനും പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ കാമുകനുമായി ചേർന്നു ഭാര്യ ഭർത്താവിനെ അഴുക്കുചാലിൽ തള്ളി. യുട്യൂബറായ രവീണയും (32) കാമുകന് സുരേഷും ഭർത്താവ് പ്രവീണിനെ (35) ഷോൾ ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹരിയാനയിലെ ഹിസാർ ജില്ലയില്‍ 2025 മാർച്ച് 25നായിരുന്നു സംഭവം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെയാണ് രവീണയും സുരേഷും പരിചയപ്പെടുന്നത്. വീട്ടുകാരുടെയോ ഭർത്താവിന്റെയോ എതിർപ്പുകൾ മാനിക്കാതെ കഴിഞ്ഞ ഒന്നരവർഷമായി ഇവർ രണ്ടുപേരും ഒരുമിച്ച് വിഡിയോകൾ ചെയ്യാറുണ്ടായിരുന്നു. മുപ്പത്തിനാലായിരത്തോളം ഫോളോവേഴ്സും രവീണയ്ക്കുണ്ട്. 2025 മാർച്ച് 25ന് രവീണയെയും സുരേഷിനെയും പ്രവീൺ ഒരുമിച്ചു കണ്ടതോടെ വഴക്കുണ്ടാവുകയായിരുന്നു. തുടർന്ന്, രണ്ടുപേരും പ്രവീണിനെ ഒരു ഷോൾ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രാത്രി തന്നെ പ്രവീണിന്റെ മൃതദേഹം ഇരുവരും ബൈക്കിൽ കയറ്റികൊണ്ടുപോയി ആറ് കിലോമീറ്റര്‍ അകലെ തള്ളി. പിന്നീട്, മാർച്ച് 28ന് സദർ പൊലീസ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണു പ്രതികളെ കണ്ടെത്താൻ പൊലീസിനു നിർണായകമായത്. രവീണയ്ക്കും പ്രവീണിനും ആറു വയസ്സുള്ള ഒരു മകനുണ്ട്. മുത്തശ്ശന്റെ കൂടെയാണ് കുട്ടി ഇപ്പോൾ നിൽക്കുന്നത്.