
വിപ്ലവഗാനത്തിനു പിന്നാലെ കൊല്ലത്ത് വിവാദമായി കുടമാറ്റവും; ഇടംപിടിച്ചത് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം
കൊല്ലം∙ കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ ഇടംപിടിച്ച് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം. നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും കുടമാറ്റത്തിൽ ഉയർന്നത്.
കൊല്ലം പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കുടമാറ്റത്തിലായിരുന്നു സംഭവം.
നവോത്ഥാന നേതാക്കളായ ബി.ആര്.അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു കുടമാറ്റത്തില്‍ ഉൾപ്പെടുത്തിയിരുന്നത്.
ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]