
കൊച്ചി: സിനിമ രംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി നടി ശ്രുതി രജനികാന്ത്. ലഹരി ഉപയോഗിക്കുന്ന തനിക്ക് അറിയുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന വിന്‍സിയുടെ തീരുമാനത്തിന് പിന്നാലെ അവര്‍ നേരിട്ട സൈബര്‍ ആക്രമണത്തെ ശ്രുതി അപലപിച്ചു.
താന്‍ ഏറെ ആരാധിക്കുന്ന കഴിവുള്ള നടിയാണ് വിന്‍സി. സിനിമയില്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലെന്ന് പറയുമ്പോള്‍ അതിന്റെ കാരണം ആരാധകര്‍ ചിന്തിക്കണമെന്ന് ശ്രുതി പറഞ്ഞു. വിന്‍സി നേരിട്ടത് പോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ശ്രുതി പറയുന്നു.
ലഹരി ഉപയോഗം ഒരോരുത്തരുടെ വ്യക്തിപരമായ കാര്യം ആയിരിക്കാം എന്നാല്‍ അത് പൊതുസ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമാണെന്നാണ് ശ്രുതി പറയുന്നത്. സിനിമയില്‍ വലിയ സ്ഥാനത്ത് ഇരിക്കുന്ന ഒരു താരം തന്നോട് ബഹുമാനം ഇല്ലാതെ പെരുമാറുകയും താന്‍ ആ സെറ്റില്‍ നിന്ന് ഇറങ്ങി പോരുകയും ചെയ്തുവെന്ന് ശ്രുതി രജനികാന്ത് പറയുന്നു.
താന്‍ മുന്‍പ് എല്ലാ പടങ്ങളും കാണുമായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ചിലരുടെ ചിത്രങ്ങള്‍ വന്നാല്‍ ഞാന്‍ കാണാതായി അതിന് ഒരോ കാരണങ്ങള്‍ ഉണ്ട്. ചിലത് ദൂരെ നിന്ന് കാണാന്‍ ഭംഗിയാണ്. അടുത്ത് വരുമ്പോഴാണ് അതിന്റെ കുറ്റങ്ങള്‍ മനസിലാകൂ.
ഇത്തരത്തില്‍ ആളുകള്‍ മുന്നോട്ട് വരണം എന്നാണ് വിന്‍സിയുടെ വീഡിയോയുടെ അടിയില്‍ കമന്റ് വരുന്നത്. അത്തരത്തില്‍ ഒരാള്‍ വന്നത് കൊണ്ട് കാര്യമില്ല എല്ലാവരും വരണം. ചില ആര്‍ടിസ്റ്റുകളെ കാണുന്നില്ല എന്നത് ചികഞ്ഞ് ചെന്നാല്‍ ആ ആര്‍ടിസ്റ്റുകള്‍ക്ക് പലതും പറയാനുണ്ടാകും, മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയും പോലെയാണ് ഇത്, ശ്രുതി പറയുന്നു.
‘ഒരു പ്രസവക്കേസ്’, ഹോസ്പിറ്റൽ ഷൂട്ട് വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്
‘സത്യമെന്താണെന്ന് കാലം തെളിയിക്കും’; വിവാദങ്ങളിൽ പ്രതികരിച്ച് നിഷ സാരംഗ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]