
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഒരു കമ്പനിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്ര അത്ര സങ്കീർണ്ണമായ ഒരു കാര്യമല്ല. അതുപോലെ തന്നെ നിരവധി കമ്പനികളില്‍ ജോലി ചെയ്തവരായിരിക്കും ഒപ്പം ജോലി ചെയ്യാനുണ്ടാവുക.
പുതിയ പുതിയ റിക്രൂട്ട്മെന്റുകൾക്കൊപ്പം കൊഴിഞ്ഞ് പോക്കുകളും സാധാരണം. എന്നാല്‍, അതിനെല്ലാം ഒരു രീതിയുണ്ട്.
ഒന്നെങ്കില്‍ പേപ്പറില്‍ എഴുതിയ രാജിക്കത്ത്. അതല്ലെങ്കില്‍ ഈ മെയില്‍ വഴി.
പുതിയ കാലത്ത് എഐയുടെ സഹായത്തോടെയും ചിലര്‍ രാജിക്കത്ത് തയ്യാറാക്കുന്നു. ഏറ്റവും അപൂര്‍വ്വമായി ഒരു വാക്ക് പോലും പറയാതെയുള്ള മിസിംഗ്.
ആദ്യത്തെ രണ്ടും സര്‍വ്വസാധാരണമാണ്. അവസാനത്തേത് അത്ര സാധാരണമല്ലെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ളത്.
എന്നാല്‍ അപൂര്‍വ്വമായി ചില രാജിക്കത്തുകൾ കമ്പനിയും കടന്ന് പൊതുസമൂഹത്തിന് മുന്നിലെത്തുന്നു. അത്തരമൊന്നിനെ കുറിച്ചാണ്. രാജിക്കത്ത് പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവച്ചിരിക്കുന്നത് കമ്പനിയുടെ ഡയറക്ടറും.
സിംഗപ്പൂർ ആസ്ഥാനമായുള്ള ടാലന്റ് അക്വിസിഷൻ സ്ഥാപനമായ സമ്മിറ്റ് ടാലന്റ് ഡയറക്ടർ ഏഞ്ചല യോയാണ് രാജി ലിങ്ക്ഡ്ഇനിൽ പങ്കുവച്ചത്. രാജിക്കത്ത് ഒരു പുരുഷ സ്റ്റാഫാണ് എഴുതിയതെന്ന് കുറിച്ച് കൊണ്ടാണ് അവർ കത്ത് പുറത്ത് വിട്ടത്.
കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘ഈ കമ്പനി എന്നോട് പെരുമാറിയതിന്റെ പ്രതീകമായി എന്റെ രാജിക്കായി ഞാൻ ഇത്തരമൊരു പേപ്പർ തെരഞ്ഞെടുത്തു.
ഞാൻ വിടുന്നു.’ രാജിക്കത്ത് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയില്‍ വൈറലായി. Read More: ‘വിമാനത്തിനുള്ളിൽ ഓക്സിജൻ ലഭിക്കുക മൂന്ന് പേർക്ക് മാത്രം’; ക്യാബിൻ ക്രൂവിന്റെ സുരക്ഷാ മുന്നറിയിപ്പ് വൈറല്‍ “ആവശ്യമുള്ളപ്പോൾ ഉപയോഗിച്ച ടോയ്ലറ്റ് പേപ്പർ പോലെ എനിക്ക് തോന്നി, പിന്നീട് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപേക്ഷിക്കപ്പെട്ടു’ കത്തിലെ വരികൾ കടമെടുത്ത് ഏഞ്ചല എഴുതി. എന്തുകൊണ്ട് ജോലി ഉപേക്ഷിക്കുന്നുവെന്ന് ഒരു ജീവനക്കാന് വിശദീകരിച്ചപ്പോൾ എന്റെ ഉള്ളില്‍ തങ്ങിനിന്ന വാക്കുകൾ ഇതായിരുന്നു.
ജീവിക്കാരോട് അവരെ വിലമതിക്കുന്നതായി തോന്നിപ്പിക്കുകയെങ്കിലും വേണമെന്നും അവരെ സങ്കടത്തോടെയല്ല, നന്ദിയോടെ പോകാന്‍ അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതാകണം കമ്പനിയുടെ സംസ്കാരമെന്നും അത്തരമൊരു ചെറിയ ചിന്തയും പ്രവര്‍ത്തിയും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും അത് ഇന്ന് തന്നെ തുടങ്ങണമെന്നും അവരെഴുതി.
കുറിപ്പിന് നിരവധി പേരാണ് നല്ല ഉപദേശമെന്ന് മറുപടി നല്‍കിയത്. മറ്റ് ചിലര്‍ കമ്പിയാകില്ല പ്രശ്നം മറിച്ച് ഇടയ്ക്ക് നില്ക്കുന്ന മാനേജര്‍മാരാകാമെന്നും എഴുതി.
ഓരോ പേപ്പറും വിലപ്പെട്ടതാണ്, ടോയ്ലറ്റ് പേപ്പർ പോലും. ദയവായി ടോയ്ലറ്റ് പേപ്പർ അതിന്റെതായ ആവശ്യത്തിന് ഉപയോഗിക്കുകയെന്നാണ് ഒരു കാഴ്ചക്കാരന് തമാശയായി എഴുതിയത്.
Read More: ‘മങ്കി ഡസ്റ്റ്’ എന്ന ലഹരി ഉപയോഗിച്ചു, പിന്നാലെ നഗ്നനായി ഓടി വീടിന് തീയിട്ടു, ലഹരി ഇറങ്ങിയപ്പോൾ ഭവന രഹിതന് !
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]