
‘വ്യക്തിപരമായ പ്രതികാരം തീർക്കുന്നു’: നിയമ സ്ഥാപനത്തിനെതിരെ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി
വാഷിങ്ടൻ ∙ സുസ്മാൻ ഗോഡ്ഫ്രെയ് എന്ന നിയമ സ്ഥാപനത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലിഖാനാണ് ട്രംപിന്റെ വ്യവസ്ഥകൾ തടഞ്ഞ് താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമ സ്ഥാപനത്തിന്റെ കക്ഷികളുടെ ഫെഡറൽ കരാറുകൾ റദ്ദാക്കാനും അഭിഭാഷകർ മുഖേന സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ സമീപിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയുമുള്ള ഉത്തരവുകളാണ് തടഞ്ഞത്.
വ്യക്തിപരമായ പ്രതികാരം തീർക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല. 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സത്യസന്ധത സംരക്ഷിക്കാൻ ശ്രമിച്ചതിനാണ് നിയമ സ്ഥാപനത്തിനെതിരെ നിയമവിരുദ്ധമായി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുസ്മാൻ ഗോഡ്ഫ്രെയ് അധികൃതർ ആരോപിച്ചു.
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]