
തൃശൂർ: ഇരിങ്ങാലക്കുട ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ പടക്കം പെട്ടിതെറിച്ച് അപകടമുണ്ടായെങ്കിലും വൻ ദുരന്തം ഒഴിവായി.
ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. കൂരിക്കുഴി സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുടയിൽ നിന്നും പടക്കം വാങ്ങി പോകുന്നതിനിടയിൽ പെട്രോൾ അടിക്കാൻ ചേലൂരിൽ ഉള്ള പെട്രോൾ പമ്പിൽ കയറിയതായിരുന്നു.
ബൈക്കിന്റെ ഹാൻഡിൽ ബാറിൽ തൂക്കിയിട്ടിരുന്ന പടക്കം എഞ്ചിന്റെ ഭാഗത്ത് നിന്നുള്ള ചൂടേറ്റ് കവർ ഉരുകി പൊട്ടിതെറിക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ പെട്രോൾ അടിക്കുന്നതിനായി പെപ്പ് എടുക്കുന്നതിനിടെയാണ് പൊട്ടിതെറി നടന്നത്.
ബൈക്ക് മറിഞ്ഞ് വീണെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം സാധിച്ചു.
എക്സ്പ്ലോക്സിവ് സാധനങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബൈക്ക് യാത്രക്കാരനായ രണ്ട് പേർക്കെതിരെയും ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു.
ശേഷം ഇരുവരെയും ജ്യാമത്തിൽ വിട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]