

ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല, പണം നൽകിയാൽ പെട്രോൾ അടിക്കാമെന്ന് പറഞ്ഞതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം, തടയാനെത്തിയ യുവാവിനേയും കൊലപ്പെടുത്താൻ ശ്രമിച്ചു ; പ്രതികളെ അറസ്റ്റ് ചെയ്ത് തലയോലപ്പറമ്പ് പോലീസ്
തലയോലപ്പറമ്പ് : പെട്രോൾ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വെള്ളൂർ വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക്.കെ.ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾപമ്പിൽ പ്രതികൾ പെട്രോൾ അടിക്കാൻ എത്തിയ സമയം ഇവിടെ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല എന്നും, പണം നൽകിയാൽ പെട്രോൾ അടിക്കാമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതാണ് പ്രതികളെ പ്രകോപിതരാക്കിയത്.
ജീവനക്കാരന്റെ സംസാരം ഇഷ്ടപ്പെടാത്ത പ്രതികൾ ഇയാളെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിന്നു. ഇത് തടയാനെത്തിയ ജീവനക്കാരന്റെ സുഹൃത്തായ ഉമ്മാംകുന്ന് സ്വദേശിയായ യുവാവിനെയും ഇവർ മർദ്ദിക്കുകയും, കൂർത്ത കമ്പി കഷണംകൊണ്ട് കുത്തി കൊലപ്പെടുത്താന് ശ്രമിക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തലയോലപ്പറമ്പ് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയ ശേഷം ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു.
ആഷിക്കിന് തലയോലപ്പറമ്പ് സ്റ്റേഷനിലും, അജയ് സജിക്ക് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്സൈസ് എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ കെ.എസ്, എസ്.ഐ ഷെറി എം.എസ്, എ.എസ്.ഐ ബിന്ദു, സി.പി.ഓ മാരായ ബിജു, പ്രദീപ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]